ദ്വൈവാര ദോഷപരിഹാരങ്ങള്‍  2019 നവംബര്‍ 1 മുതല്‍ 16 വരെ (1195 തുലാം 15 മുതല്‍ 30 വരെ)

മേടക്കൂറ്: (അശ്വതി, ഭരണി,കാര്‍ത്തിക 1-ാം പാദം )   ഈ കൂറുകാര്‍ക്ക് ശനിദോഷ ശാന്തിക്കായി ശാസ്താവിന് പുഷ്പാഞ്ജലി, അട നിവേദ്യം, കരിക്ക് അഭിഷേകം ഇവ നടത്തുകയും പാണ്ഡ്യേശവംശതിലകം കേരളേ കേളിവിഗ്രഹ ആര്‍ത്തത്രാണപരം ദേവം ശാസ്താരം പ്രണമാമ്യഹം ഈ... Read More

മേടക്കൂറ്: (അശ്വതി, ഭരണി,കാര്‍ത്തിക 1-ാം പാദം )

 

ഈ കൂറുകാര്‍ക്ക് ശനിദോഷ ശാന്തിക്കായി ശാസ്താവിന് പുഷ്പാഞ്ജലി, അട നിവേദ്യം, കരിക്ക് അഭിഷേകം ഇവ നടത്തുകയും


പാണ്ഡ്യേശവംശതിലകം

കേരളേ കേളിവിഗ്രഹ
ആര്‍ത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം

ഈ ശ്ലോകം 8 ഉരു ജപിക്കുക.


ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

 

ഈ കൂറുകാര്‍ക്ക് ശുക്രദോഷ ശാന്തിക്കായി അന്നപൂര്‍ണ്ണേശ്വരി ദേവിക്ക് പായസം, പുഷ്പാഞ്ജലി, നെയ്വിളക്ക് ഇവ നടത്തുകയും


ഭാര്‍ഗ്ഗവഃ കരുണാസിന്ധുര്‍ജ്ഞാനഗവ്യഃ സുതപ്രദഃ

ശുക്രസ്യൈകാനി നാമാനി ശുക്രം
സ്മൃത്വ തുയഃ പഠേത്

ഈ ശ്ലോകം 12 ഉരു ജപിക്കുക.


മിഥുനക്കൂറ്: (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

 

ഈ കൂറുകാര്‍ക്ക് സൂര്യദോഷ ശാന്തിക്കായി ശിവക്ഷേത്രത്തില്‍ ധാര, പിന്‍വിളക്ക്, മൂലമന്ത്രം, പുഷ്പാഞ്ജലി ഇവ നടത്തുക.


നിരഞ്ജനായ സര്‍വ്വായ

ശ്രുതായ ച പരാത്മനേ
നമഃശിവായ ഭര്‍ഗ്ഗായ
ഗുണാതീതായ വേധസേ

ഈ മന്ത്രം 16 ഉരു ജപിക്കുക.


കര്‍ക്കടകക്കൂറ്: (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

 

ഈ കൂറുകാര്‍ക്ക് രാഹുദോഷ ശാന്തിക്കായി സര്‍പ്പപ്രാധാന്യമുള്ള സങ്കേതങ്ങളില്‍ നൂറും പാലും, കദളിപ്പഴം, പാല്‍പ്പായസം ഇവകള്‍ നടത്തുകയും

മഹാദേവായ പീതായ
പാര്‍വതീപതയേ നമഃ
കേവലായ മഹേശായ
വിശുദ്ധായ ബുധാത്മനേ

ഈ മന്ത്രം 16 ഉരു ജപിക്കുക.


ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)

 

ഈ കൂറുകാര്‍ക്ക് ശനിദോഷ ശാന്തിക്കായി ശാസ്താവിന് പുഷ്പാഞ്ജലി, അപ്പം, കരിക്ക് അഭിഷേകം ഇവ നടത്തുകയും

മഹാജ്ഞാനപ്രദം പുണ്യം
വിശേഷാല്‍ കലിതാപഹം
സര്‍വ്വരക്ഷോത്തമം പുംസാം
ആയുരാരോഗ്യവര്‍ദ്ധന

ഈ ശ്ലോകം 12 ഉരു ജപിക്കുക.


കന്നിക്കൂറ്: (ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

 

ഈ കൂറുകാര്‍ക്ക് ഒട്ടാകെ ഗ്രഹങ്ങളുടെ ദോഷശാന്തിക്കായി നവഗ്രഹപൂജയും വെങ്കിടാചലപതിക്ക് ദര്‍ശനം നടത്തി അഷ്ടോത്തരനാമപുഷ്പാഞ്ജലിയും ലഡു നിവേദ്യവും നടത്തുക.

കൈവല്യായ സുദേശായ
നിഃസ്പൃഹായ സ്വരൂപിണേ
നമഃ സോമവിഭൂഷായ
കാലയാമിതതേജസേ

ഈ മന്ത്രം 16 ഉരു ജപിക്കുക.


തുലാക്കൂറ് : (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)

 

ഈ കൂറുകാര്‍ക്ക് കുജദോഷശാന്തിക്കായി ഭദ്രകാളിക്ക് നെയ്പായസം, പുഷ്പാഞ്ജലി, കുരുതി നിവേദ്യം ഇവ നടത്തുകയും

ജ്വാലാ കരാളമത്യുഗ്രമശേഷാ
സുരസൂദനം ത്രിശൂലം പാശുനോ ഭീതേര്‍
ഭദ്രകാളി നമോസ്തുതേ

ഈ ശ്ലോകം നിത്യവും 12 ഉരു ജപിക്കുക.


വൃശ്ചികക്കൂറ് : (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

 

ഈ കൂറുകാര്‍ക്ക് ബുധദോഷ ശാന്തിക്കായി കൃഷ്ണന് പാല്‍പ്പായസം, തുളസിമാല, പുഷ്പാഞ്ജലി, വെണ്ണനിവേദ്യം ഇവ നടത്തുകയും

ചന്ദ്രാത്മജോ വിഷ്ണുരൂപി
ജ്ഞാനീ ജ്ഞാനി നായകഃ
ഗ്രഹപീഡാഹരോ
ദാരപുത്രധാന്യ പശുപ്രദഃ

ഈ ശ്ലോകം 16 ഉരു ജപിക്കുക.


ധനുക്കൂറ് : (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

 

ഈ കൂറുകാര്‍ക്ക് ഗുരുദോഷശാന്തിക്കായി സൂര്യനും, വ്യാഴത്തിനും ഗ്രഹശാന്തി ഹോമവും, വിഷ്ണു ക്ഷേത്രദര്‍ശനവും നടത്തുക.

ധനുര്‍ദ്ധരോ ദൈത്യഹന്താ
ദയാസാരോ ദയാകര
ദാരിദ്ര്യനാശനോ ധന്യോ
ദക്ഷിണായനസംഭവഃ

ഈ ശ്ലോകം നിത്യവും 12 ഉരു ജപിക്കുക.


മകരക്കൂറ്: (ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

 

ഈ കൂറുകാര്‍ക്ക് കുജദോഷശാന്തിക്കായി ഭദ്രകാളിക്ക് നെയ് പായസം, കാളീസൂക്ത പുഷ്പാഞ്ജലി, മാല ഇവ നടത്തുകയും

രക്തമാല്യധരോ ഹേമകുണ്ഡലി
ഗ്രഹനായകഃ നാമാന്യേതാനി ഭൗമസ്യ
യഃ പഠേത് സതതം നമഃ

ഈ ശ്ലോകം 8 ഉരു ജപിക്കുക.


കുംഭക്കൂറ്: (അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

 

ഈ കൂറുകാര്‍ക്ക് സൂര്യദോഷശാന്തിക്കായി ശിവന് ധാര, പിന്‍വിളക്ക്, മൃത്യുഞ്ജയ മന്ത്ര പുഷ്പാഞ്ജലി ഇവ നടത്തുകയും

ഹരിദശ്വഃ കാലവക്ത്രേ
കര്‍മ്മസാക്ഷീ ജഗത്പതിഃ
പദ്മിനീ ബോധകോ ഭാനുര്‍
ഭാസ്കരഃ കരുണാകര

ഈ ശ്ലോകം 12 ഉരു ജപിക്കുക.


മീനക്കൂറ് : (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

 

ഈ കൂറുകാര്‍ക്ക് ശനിദോഷ ശാന്തിക്കായി ശാസ്താവിന് അഷ്ടോത്തരനാമ പുഷ്പാഞ്ജലി, എള്ളുപായസം, മാല ഇവ നടത്തുകയും

മഹാശൂരോ മഹാധീരോ
മഹാസര്‍പ്പവിഭൂഷണ
അസിഹസ്തശരധരോ
ഹാലാഹല ധരാത്മജഃ

ഈ ശ്ലോകം 8 ഉരു ജപിക്കുക.


 

ജോത്സ്യന്‍ അച്യുതന്‍നായര്‍
 9447332125

Show Less

No comments Yet

SLIDESHOW

LATEST VIDEO