ആര്‍ട്ടിക്കിള്‍ 15 ധനുഷ് തമിഴില്‍ പുനര്‍നിര്‍മ്മിക്കുന്നു

ബനാറസ് മീഡിയവര്‍ക്ക്സും സീ സ്റ്റുഡിയോയും സംയുക്തമായി നിര്‍മ്മിച്ച് ആയുഷ്മാന്‍ഖുറാനയും, അമിതാഭ്ബച്ചനും പ്രധാനവേഷത്തില്‍ അഭിനയിച്ച് ശ്രദ്ധേയമായ 'ആര്‍ട്ടിക്കിള്‍ 15' എന്ന ചിത്രം നടനും നിര്‍മ്മാതാവുമായ ധനുഷ് തമിഴില്‍ പുനര്‍നിര്‍മ്മിക്കുന്നു. ജൂണില്‍ റിലീസ് ചെയ്ത ഈ ചിത്രം... Read More

ബനാറസ് മീഡിയവര്‍ക്ക്സും സീ സ്റ്റുഡിയോയും സംയുക്തമായി നിര്‍മ്മിച്ച് ആയുഷ്മാന്‍ഖുറാനയും, അമിതാഭ്ബച്ചനും പ്രധാനവേഷത്തില്‍ അഭിനയിച്ച് ശ്രദ്ധേയമായ ‘ആര്‍ട്ടിക്കിള്‍ 15’ എന്ന ചിത്രം നടനും നിര്‍മ്മാതാവുമായ ധനുഷ് തമിഴില്‍ പുനര്‍നിര്‍മ്മിക്കുന്നു. ജൂണില്‍ റിലീസ് ചെയ്ത ഈ ചിത്രം ഉത്തര്‍പ്രദേശിലെ ലാല്‍ഗോഹില്‍ രണ്ട് ദളിത് ടീനേജ് പെണ്‍കുട്ടികള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്ത് വധിക്കപ്പെട്ട സംഭവമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്. ധനുഷ് ഇതിനകംതന്നെ ആയുഷ്മാന്‍ഖുരാന നായകനായ ‘അന്ധാധുന്‍’ എന്ന ചിത്രത്തിന്‍റെ റീമേക്ക് അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ‘അസുരനി’ലും മാരിസെല്‍വരാജ്, രാംകുമാര്‍, കാര്‍ത്തിക്സുബ്ബരാജ് എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ ചിത്രീകരണത്തിരക്കുകളിലാണ് ധനുഷ് ഇപ്പോള്‍. ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആര്‍ട്ടിക്കിള്‍ 15 ലക്ഷ്യം കാണും.

Show Less

No comments Yet

SLIDESHOW

LATEST VIDEO