‘ധമാക്ക’യിലെ റീമിക്‌സ് ഗാനം

ഒമർ ലുലു സംവിധാനം നിർവ്വഹിക്കുന്ന ‘ധമാക്ക’യിലെ റീമിക്സ്‌ ഗാനം റിലീസ്‌ ചെയ്തു. അൽജീരിയൻ ആർട്ടിസ്റ്റ്‌ ഖലീദ്‌ 1992- ൽ എഴുതി പെർഫോം ചെയ്ത പ്രശസ്തഗാനമായ ‘ദീദീ ദീദി’യാണ്‌ മലയാളത്തിൽ റീമിക്സ്‌ ചെയ്ത്‌ ‘ധമാക്ക’യിൽ അവതരിപ്പിക്കുന്നത്‌.... Read More

ഒമർ ലുലു സംവിധാനം നിർവ്വഹിക്കുന്ന ‘ധമാക്ക’യിലെ റീമിക്സ്‌ ഗാനം റിലീസ്‌ ചെയ്തു. അൽജീരിയൻ ആർട്ടിസ്റ്റ്‌ ഖലീദ്‌ 1992- ൽ എഴുതി പെർഫോം ചെയ്ത പ്രശസ്തഗാനമായ ‘ദീദീ ദീദി’യാണ്‌ മലയാളത്തിൽ റീമിക്സ്‌ ചെയ്ത്‌ ‘ധമാക്ക’യിൽ അവതരിപ്പിക്കുന്നത്‌. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അരുണ്‍ ആണ് ധമാക്കയിലെ നായകനായെത്തുന്നത്. നിക്കി ഗല്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഇന്നസെന്‍റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്‌സേന തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ധമാക്ക നവംബർ 28ന്‌ കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ്‌ ചെയ്യപ്പെടും.

Show Less

No comments Yet

SLIDESHOW

LATEST VIDEO