പ്രഭുദേവയും തമന്നയും ‘ദേവി 2’ന്റെ ടീസര്‍

'ദേവി' എന്ന ചിത്രത്തിലൂടെ നേടിയ വന്‍ വിജയം ആവര്‍ത്തിക്കാന്‍ പ്രഭുദേവയും തമന്നയും വീണ്ടും എത്തുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. ആദ്യ ഭാഗം ഒരുക്കിയ എ.എല്‍. വിജയ് തന്നെയാണ് രണ്ടാംഭാഗവും സംവിധാനം... Read More

‘ദേവി’ എന്ന ചിത്രത്തിലൂടെ നേടിയ വന്‍ വിജയം ആവര്‍ത്തിക്കാന്‍ പ്രഭുദേവയും തമന്നയും വീണ്ടും എത്തുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. ആദ്യ ഭാഗം ഒരുക്കിയ എ.എല്‍. വിജയ് തന്നെയാണ് രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത്. ഹൊറര്‍ കോമഡി ചിത്രമായി തന്നെ ഒരുക്കിയിരിക്കുന്ന ‘ദേവി 2’ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 2016ലാണ് ദേവി എന്ന ചിത്രം പുറത്തിറങ്ങിയത്.

 

 

തമന്നയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നന്ദിത ശ്വേത, കോവൈ സരള, ജഗന്‍, ആര്‍.ജെ. ബാലാജി, സതീഷ്, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം ഏപ്രില്‍ 12ന് പ്രദര്‍ശനത്തിന് എത്തും. 

Show Less

No comments Yet

SLIDESHOW

LATEST VIDEO