ഈ നിറങ്ങളെ ശ്രദ്ധിച്ചാൽ ദുഃഖിക്കണ്ട….വായിക്കാം

  ആഗ്രഹങ്ങള്‍ സഫലമാക്കുന്ന നിറങ്ങള്‍... നിറങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ പ്രധാനപങ്കുണ്ട്. ചില വര്‍ണ്ണങ്ങള്‍ സന്തോഷത്തിന്‍റെ പ്രതീകങ്ങളാണെങ്കില്‍ മറ്റുചില വര്‍ണ്ണങ്ങള്‍ ദുഃഖത്തിന്‍റെ പ്രതീകങ്ങളാണ്. ചില വര്‍ണ്ണങ്ങള്‍ മനസ്സിനെ ഉന്മേഷഭരിതമാക്കുന്നു. ചില വര്‍ണ്ണങ്ങള്‍ ഭാഗ്യദായകങ്ങളുമാണ്. ഓരോ രാശിക്കും... Read More

 

ആഗ്രഹങ്ങള്‍ സഫലമാക്കുന്ന നിറങ്ങള്‍…


നിറങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ പ്രധാനപങ്കുണ്ട്. ചില വര്‍ണ്ണങ്ങള്‍ സന്തോഷത്തിന്‍റെ പ്രതീകങ്ങളാണെങ്കില്‍ മറ്റുചില വര്‍ണ്ണങ്ങള്‍ ദുഃഖത്തിന്‍റെ പ്രതീകങ്ങളാണ്. ചില വര്‍ണ്ണങ്ങള്‍ മനസ്സിനെ ഉന്മേഷഭരിതമാക്കുന്നു. ചില വര്‍ണ്ണങ്ങള്‍ ഭാഗ്യദായകങ്ങളുമാണ്. ഓരോ രാശിക്കും ഇവിടെ ഭാഗ്യദായകങ്ങളായ, നമ്മുടെ ആഗ്രഹങ്ങളെ സഫലീകൃതമാക്കുന്ന ചില വര്‍ണ്ണങ്ങളെക്കുറിച്ചുള്ള കുറിപ്പിതാ…


 

ഭാഗ്യമേകുന്ന ചുവപ്പ് : രാശിനാഥന്‍ ചൊവ്വയായതുകൊണ്ട് മേടം, വൃശ്ചികം രാശിക്കാര്‍ക്ക് അനുയോജ്യമായ നിറമാണ് ചുവപ്പ്. ഇവര്‍ ചുവന്ന പട്ടണിഞ്ഞ് മുരുകനെ പ്രാര്‍ത്ഥിച്ചാല്‍ ഭാഗ്യാവസരങ്ങള്‍ വര്‍ദ്ധിക്കും. സര്‍വ്വ നന്മകളുണ്ടാവും.

 

ഭാഗ്യമേകുന്ന വെണ്മ : രാശിനാഥന്‍ ശുക്രനായതുകൊണ്ട് ഇടവത്തിനും രാശിനാഥന്‍ ചന്ദ്രനായതുകൊണ്ട് കര്‍ക്കിടകത്തിനും രാശി അധിപതി ശുക്രനായതുകൊണ്ട് തുലാംരാശിക്കും അനുയോജ്യമായ നിറം. മേടം, തുലാം രാശിക്കാര്‍ വെളുത്ത പട്ടുടുത്ത് മഹാലക്ഷ്മിയെ പ്രാര്‍ത്ഥിച്ചാല്‍ വിജയവും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കും. കര്‍ക്കിടകരാശിക്കാര്‍ വെണ്‍പട്ടുടുത്ത് ഗൗരി(പാര്‍വ്വതി)യെ വണങ്ങിയാല്‍ ആഗ്രഹങ്ങള്‍ സഫലമാവും.

 

സുഭിക്ഷിതമേകുന്ന പച്ച : രാശിനാഥന്‍ ബുധനായതുകൊണ്ട് മിഥുനം, കന്നിരാശിക്കാര്‍ക്ക് ഭാഗ്യമേകുന്ന വര്‍ണ്ണമാണ് പച്ച. ഇവര്‍ പച്ചപട്ടുടുത്ത് മഹാവിഷ്ണുവിനെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ സുഭിക്ഷിതയും ഉന്നതജ്ഞാനവുമുണ്ടാവും.


ദാരിദ്ര്യം, കടം എന്നിവ മാറണം എന്ന് ആഗ്രഹിക്കുന്നവോ…?


മംഗളമേകുന്ന മഞ്ഞ : രാശിനാഥന്‍ വ്യാഴമായതുകൊണ്ട് ധനു, മീനം, രാശിക്കാര്‍ക്ക് ഭാഗ്യമേകുന്ന നിറമാണ് മഞ്ഞ. ഈ രാശിക്കാര്‍ മഞ്ഞനിറത്തിലുള്ള പട്ടുവസ്ത്രം ധരിച്ചുകൊണ്ട് ദക്ഷിണാമൂര്‍ത്തിയെ തൊഴുത് പ്രാര്‍ത്ഥിച്ചുപോന്നാല്‍ വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സര്‍വ്വ സൗഭാഗ്യങ്ങളുമുണ്ടാവും. ഇഹ പരസുഖങ്ങള്‍ ലഭിക്കും.

 

പദവികള്‍ നല്‍കുന്ന ഓറഞ്ച് : ചിങ്ങംരാശിക്ക് അധിപന്‍ സൂര്യനാണ്. ഈ രാശിക്കാര്‍ ഓറഞ്ച് നിറത്തിലുള്ള പട്ടുവസ്ത്രം ധരിച്ച് രുദ്രനെ (അഞ്ചുമുഖമുള്ള ശിവന്‍) ആരാധിച്ചുപോന്നാല്‍ ഉന്നതപദവികളും അംഗീകാരങ്ങളും കിട്ടും. ശിവന്‍റെ അനുഗ്രഹവും സിദ്ധിക്കും.

 

അന്തസേകുന്ന കറുപ്പ് :  മകരം കുംഭം രാശികളുടെ അധിപനാണ് ശനി. ഈ രാശിക്കാര്‍ക്ക് കറുത്തനിറം ഉത്തമം. ഇവര്‍ കറുത്ത പട്ടുവസ്ത്രം ധരിച്ച് ഹനുമാനെ ആരാധിച്ചുപോന്നാല്‍ സമൂഹത്തില്‍ അന്തസ് വര്‍ദ്ധിക്കും. എന്നാണ് ഫലം.


 

ഈ പതിനാറ് മന്ത്രങ്ങള്‍ ജപിക്കു…ഉദ്ദിഷ്ടകാര്യസിദ്ധി….ഉറപ്പ്…

 

ഈ പത്ത് കാര്യങ്ങള്‍ ശീലമാക്കു…ഐശ്വര്യം നിങ്ങളുടെ കൂടെ…

 

ഈ ദിവസങ്ങളില്‍ ദീപം തെളിച്ചാല്‍…! ഫലമറിയാം..

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO