സംസ്ഥാന നിയമസഭ സമ്പൂര്‍ണ ഡിജിറ്റലാക്കാന്‍ തീരുമാനം

ഒരു വര്‍ഷത്തിനകം സംസ്ഥാന നിയമസഭ സമ്പൂര്‍ണ ഡിജിറ്റലായി മാറുമെന്ന് അറിയിച്ച്‌ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സഭയിലെ സാമാജികരുടെ ഇടപെടലുകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സഭാ ടി.വി ആരംഭിക്കുമെന്നും, നിയമസഭയില്‍ പ്രിന്‍റ് ചെയ്ത് ഇറക്കുന്ന രേഖകള്‍ എത്രപേര്‍... Read More

ഒരു വര്‍ഷത്തിനകം സംസ്ഥാന നിയമസഭ സമ്പൂര്‍ണ ഡിജിറ്റലായി മാറുമെന്ന് അറിയിച്ച്‌ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സഭയിലെ സാമാജികരുടെ ഇടപെടലുകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സഭാ ടി.വി ആരംഭിക്കുമെന്നും, നിയമസഭയില്‍ പ്രിന്‍റ് ചെയ്ത് ഇറക്കുന്ന രേഖകള്‍ എത്രപേര്‍ വായിക്കുന്നുണ്ടെന്നത് ചിന്തിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാരേഖകളുടെ പ്രിന്‍റിങ്ങിനായി നിലവില്‍ ഭീമമായ തുക ചെലവാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കാര്യങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാനായുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Show Less

No comments Yet

SLIDESHOW

LATEST VIDEO