പ്രളയം: അസമിലും ബിഹാറിലുമായി 150 മരണം

അസമിലും ബിഹാറിലും പ്രളയം കനത്ത നാശം വിതയ്ക്കുന്നു. പ്രളയ ദുരന്ത​ത്തെ തുടര്‍ന്ന്​ ഇരു സംസ്ഥാനങ്ങളിലുമായി ഇതുവരെ 150 ഓളം പേരുടെ ജീവന്‍ നഷ്​ടമായിട്ടുണ്ട്​. ഏകദേശം 1.5 കോടി പേരെ പ്രളയം നേരിട്ട്​ ബാധിച്ചുവെന്നാണ്​ കണക്കുകള്‍.... Read More

അസമിലും ബിഹാറിലും പ്രളയം കനത്ത നാശം വിതയ്ക്കുന്നു. പ്രളയ ദുരന്ത​ത്തെ തുടര്‍ന്ന്​ ഇരു സംസ്ഥാനങ്ങളിലുമായി ഇതുവരെ 150 ഓളം പേരുടെ ജീവന്‍ നഷ്​ടമായിട്ടുണ്ട്​. ഏകദേശം 1.5 കോടി പേരെ പ്രളയം നേരിട്ട്​ ബാധിച്ചുവെന്നാണ്​ കണക്കുകള്‍. ബിഹാറില്‍ പ്രളയം മൂലമുള്ള മരണസംഖ്യ 92ലേക്ക്​ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേരാണ്​ കനത്ത മഴയില്‍ മരിച്ചത്​. അസമില്‍ 11 പേര്‍ക്കും കഴിഞ്ഞ ദിവസം ജീവന്‍ നഷ്​ടമായി. ഇതോടെ അസമില്‍ പ്രളയം മൂലം മരിച്ചവരുടെ എണ്ണം 47 ആയി.
ബിഹാറില്‍ 12 ജില്ലകളിലായി 66.76 ലക്ഷം പേരെ പ്രളയം ബാധിച്ചുവെന്നാണ്​ കണക്കുകള്‍. അസമിലെ 27 ജില്ലകളാണ്​ പ്രളയക്കെടുതിയിലായത്​. 48 ലക്ഷം പേര്‍ അസമിലും പ്രളയം മൂലം ദുരിതത്തിലാണ്​.

Show Less

No comments Yet

SLIDESHOW

LATEST VIDEO