‘ഡിയര്‍ കോമ്രേഡി’ന് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച ഗാനത്തിന്‍റെ ടീസര്‍

വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഡിയര്‍ കോമ്രേഡിന് വേണ്ടി ഗാനമാലപിച്ച്‌ ദുല്‍ഖര്‍ സല്‍മാന്‍. മൂന്ന് ഭാഷകളിലായി എത്തുന്ന ചിത്രത്തിലെ 'സഖാവേ'എന്ന് തുടങ്ങുന്ന ഗാനമാണ് ദുല്‍ഖര്‍ ആലപിച്ചിരിക്കുന്നത്. തമിഴില്‍ നിന്നും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ്... Read More

വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഡിയര്‍ കോമ്രേഡിന് വേണ്ടി ഗാനമാലപിച്ച്‌ ദുല്‍ഖര്‍ സല്‍മാന്‍. മൂന്ന് ഭാഷകളിലായി എത്തുന്ന ചിത്രത്തിലെ ‘സഖാവേ’എന്ന് തുടങ്ങുന്ന ഗാനമാണ് ദുല്‍ഖര്‍ ആലപിച്ചിരിക്കുന്നത്. തമിഴില്‍ നിന്നും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് കോമ്രേഡ് ഗാനമാലപിക്കുന്നത്. മൂന്നു നടന്മാര്‍ മൂന്നു ഭാഷകളില്‍ പാടുന്നതായിരിക്കും ഗാനം.  ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഷ്മിക മന്ദാനയാണ് നായിക. തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ടാക്‌സിവാലയ്ക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രം തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി ജൂലൈ 26ന് തിയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO