ഈന്തപ്പഴം പ്രകൃതി നല്‍കുന്ന ഔഷധം

മധുരമുള്ള ഈന്തപ്പഴം മുതിര്‍ന്നവര്‍ക്കെന്നപോലെതന്നെ കുട്ടികള്‍ക്കും ഏറെ പ്രിയങ്കരമാണ്. രുചിയുള്ളതുപോലെതന്നെ ഗുണഗണങ്ങളാല്‍ സമ്പന്നമായ ഈന്തപ്പഴം, ശരീരത്തില്‍ രക്തത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ പ്രകൃതി നല്‍കുന്ന ഔഷധം കൂടിയാണ്. ഇരുമ്പിന്‍റെ അംശം, വൈറ്റമിന്‍ എ എന്നിവയാല്‍ സമ്പന്നമാണ് ഈന്തപ്പഴം.... Read More

മധുരമുള്ള ഈന്തപ്പഴം മുതിര്‍ന്നവര്‍ക്കെന്നപോലെതന്നെ കുട്ടികള്‍ക്കും ഏറെ പ്രിയങ്കരമാണ്. രുചിയുള്ളതുപോലെതന്നെ ഗുണഗണങ്ങളാല്‍ സമ്പന്നമായ ഈന്തപ്പഴം, ശരീരത്തില്‍ രക്തത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ പ്രകൃതി നല്‍കുന്ന ഔഷധം കൂടിയാണ്. ഇരുമ്പിന്‍റെ അംശം, വൈറ്റമിന്‍ എ എന്നിവയാല്‍ സമ്പന്നമാണ് ഈന്തപ്പഴം. ദിവസം ഒരു ഈന്തപ്പഴം വീതം കഴിച്ചാല്‍ ഹൃദയത്തിന് ബലം വര്‍ദ്ധിക്കുന്നു. രണ്ട് ഈന്തപ്പഴം വീതം എന്നും ഒരു ഗ്ലാസ് പാലിനൊപ്പം കഴിച്ചുവന്നാല്‍ ശരീരത്തില്‍ രക്തത്തിന്‍റെ അളവ് വര്‍ദ്ധിക്കുന്നു.

 

 

മധുരം ഉപയോഗിക്കാതിരിക്കേണ്ട പ്രമേഹരോഗികള്‍ക്കുവരെ ധൈര്യമായി കഴിക്കാവുന്ന ഈന്തപ്പഴം, മുറിവുകളിലൂടെ നഷ്ടമാകുന്ന രക്തം ശരീരത്തിന് വീണ്ടെടുക്കാന്‍ സഹായിക്കുന്നു. ശരീരത്തിന്‍റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും മലബന്ധം തടയാനും വാതം, പിത്തം, മുട്ടിലെ നീര് എന്നിവ തടയാനും ഈന്തപ്പഴം സഹായിക്കുന്നു. അജീര്‍ണ്ണം, ഗ്യാസ്, കുടല്‍ സംബന്ധിത പ്രശ്നങ്ങള്‍ എന്നിവയ്ക്കും പ്രകൃത്യായുള്ള മരുന്നാണ് ഈന്തപ്പഴം. പുറമേ കാണപ്പെടുന്ന രോഗനിവാരണികള്‍ക്കൊപ്പംതന്നെ ശരീരത്തിന് അകത്ത് നടക്കുന്ന സുഗമമായ പ്രക്രിയകള്‍ക്ക് ഉണര്‍വ്വും ഉത്തേജനവും ഈന്തപ്പഴം നല്‍കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO