ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. ലക്ഷദ്വീപിന് 240 കിമീ അകലെ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടിട്ടുണ്ട്. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഇത് തീവ്ര മര്‍ദ്ദമായി രൂപപ്പെടും. 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് വീശാന്‍... Read More

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. ലക്ഷദ്വീപിന് 240 കിമീ അകലെ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടിട്ടുണ്ട്.
അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഇത് തീവ്ര മര്‍ദ്ദമായി രൂപപ്പെടും. 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വായു എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കേരള-കര്‍ണാടക തീരത്തോട് ചേര്‍ന്നുള്ള തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാവുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO