കര്‍ണാടകയില്‍ നിമ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന്​ മരിച്ചവരുടെ എണ്ണം മൂന്നായി

കര്‍ണാടകയില്‍ ധാര്‍വാഡ്​ ജില്ലയിലെ കുമാരേശ്വര നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാലുനില കെട്ടിടം തകര്‍ന്ന്​ മരിച്ചവരുടെ എണ്ണം മൂന്നായി. കെട്ടിടാവശിഷ്​ടങ്ങള്‍ക്കിടയില്‍ 15-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പരിക്കേറ്റ 18 പേരെ രക്ഷപ്പെടുത്തി. 16 പേരെ ധാര്‍വാഡ്​ ജില്ല... Read More

കര്‍ണാടകയില്‍ ധാര്‍വാഡ്​ ജില്ലയിലെ കുമാരേശ്വര നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാലുനില കെട്ടിടം തകര്‍ന്ന്​ മരിച്ചവരുടെ എണ്ണം മൂന്നായി. കെട്ടിടാവശിഷ്​ടങ്ങള്‍ക്കിടയില്‍ 15-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പരിക്കേറ്റ 18 പേരെ രക്ഷപ്പെടുത്തി. 16 പേരെ ധാര്‍വാഡ്​ ജില്ല ആശുപത്രിയിലും രണ്ടുപേരെ കിംസ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചൊവ്വാഴ്​ച വൈകീട്ട്​ 3.30-ഓടെയായിരുന്നു അപകടം. 20 ആംബുലന്‍സ്​, നാല്​ എക്​സ്​കവേറ്ററുകള്‍, മൂന്ന്​ ക്രെയിനുകള്‍ എന്നിവ ഉപയോഗിച്ച്‌​ പോലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്​. ധാര്‍വാഡില്‍ തെരഞ്ഞെടുപ്പ്​ സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഒരു യൂണിറ്റ്​ ബി.എസ്​.എഫ്​ ജവാന്മാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. മൂന്നുപേരുടെ ഉടമസ്ഥതയിലായിരുന്നു അപകടത്തില്‍പ്പെട്ട കെട്ടിടം.

Show Less

No comments Yet

SLIDESHOW

LATEST VIDEO