യുവ മോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു

ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവ മോര്‍ച്ച മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം . ബാരിക്കേഡുകള്‍ ഉപയോഗിച്ച്‌ പോലീസ് പ്രവര്‍ത്തകരെതടഞ്ഞു. ജലപീരങ്കിയും കണ്ണീര്‍വാതക പ്രയോഗത്തിലൂടെ യുവ മോര്‍ച്ച പ്രവര്‍ത്തകരെ പിരിച്ചുവിടുകയും... Read More

ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവ മോര്‍ച്ച മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം . ബാരിക്കേഡുകള്‍ ഉപയോഗിച്ച്‌ പോലീസ് പ്രവര്‍ത്തകരെതടഞ്ഞു. ജലപീരങ്കിയും കണ്ണീര്‍വാതക പ്രയോഗത്തിലൂടെ യുവ മോര്‍ച്ച പ്രവര്‍ത്തകരെ പിരിച്ചുവിടുകയും ചെയ്തു. പ്രതിഷേധത്തിനിടെ നിരവധി യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും അവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു .ശബരിമല ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകള്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കും എന്നും കോടതിവിധി നടപ്പാക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു .ഇതിനെതിരെ ഉള്ള പ്രതിഷേധ പ്രകടനങ്ങളും ശക്തമായിരുന്നു .

Show Less

No comments Yet

SLIDESHOW

LATEST VIDEO