മധുരമുള്ള ഓര്‍മ്മകളുമായി കോമാളിയുടെ പാട്ടുപുസ്തകം

കഴിഞ്ഞകാലങ്ങളിലെ നല്ല ഓര്‍മ്മകളിലൊന്നായിരുന്നു സിനിമാ പാട്ടുപുസ്തകങ്ങള്‍ പ്രദര്‍ശനശാലയില്‍ വില്‍ക്കുക എന്നത്. അത് സിനിമയെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടസംസ്ക്കാരം തന്നെയാണ്. ആ സംസ്ക്കാരത്തെ വീണ്ടെടുത്തുകൊണ്ട് കോമാളി എന്ന ജയംരവി ചിത്രം റിലീസ് ചെയ്യുന്ന തിയേറ്ററുകളില്‍ ആ... Read More

കഴിഞ്ഞകാലങ്ങളിലെ നല്ല ഓര്‍മ്മകളിലൊന്നായിരുന്നു സിനിമാ പാട്ടുപുസ്തകങ്ങള്‍ പ്രദര്‍ശനശാലയില്‍ വില്‍ക്കുക എന്നത്. അത് സിനിമയെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടസംസ്ക്കാരം തന്നെയാണ്. ആ സംസ്ക്കാരത്തെ വീണ്ടെടുത്തുകൊണ്ട് കോമാളി എന്ന ജയംരവി ചിത്രം റിലീസ് ചെയ്യുന്ന തിയേറ്ററുകളില്‍ ആ ചിത്രത്തിന്‍റെ പാട്ടുപുസ്തകം വില്‍പ്പനയ്ക്കെത്തുന്നു.

 

 

ആധുനിക സാങ്കേതിക സംവിധാനങ്ങളില്‍ സംഗീതം കൊഴുക്കുന്ന ഇക്കാലത്ത് ഇതൊരു പുതിയ അനുഭവമായിരിക്കും. ലിറിക്വീഡിയോസിന് പകരം പഴയകാലത്തെ ഓര്‍മ്മകളെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിന് പിന്നിലുള്ളത്. കോമാളിയുടെ പാട്ടുപുസ്തകത്തില്‍ 5 ഗാനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലും ഇതിന്‍റെ കോപ്പി ലഭ്യമാണ്.

 

 

വേല്‍സ് ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ. ഇഷരി കെ. ഗണേഷ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും പ്രദീപ് രങ്കനാഥന്‍ നിര്‍വ്വഹിക്കുന്നു. ജയംരവിയും കാജല്‍അഗര്‍വാളും സംയുക്തഹെഗ്ഡെയും യോഗിബാബുവും പ്രധാനവേഷത്തിലഭിനയിക്കുന്ന കോമാളിയുടെ സംഗീതം ഹിപ്ഹോപ് ആദി നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം റിച്ചാര്‍ഡ് എം. നാഥന്‍. കോമാളി നാളെ(ആഗസ്റ്റ് 15) റിലീസ് ചെയ്യും…

Show Less

No comments Yet

SLIDESHOW

LATEST VIDEO