ശരീരത്തിന് പൊലിമയേകുന്ന നാളീകേരം

നാളീകേരം നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന പ്രകൃതിദത്തമായ സൗന്ദര്യവര്‍ദ്ധക വസ്തുവാണ്. മൂത്ത നാളീകേരം ചിരകി അത് നല്ലവണ്ണം അരച്ച്/ പിഴിഞ്ഞ് വടിച്ചെടുത്ത് കാച്ചിയെടുക്കുമ്പോള്‍ കിട്ടുന്ന ശുദ്ധമായ വെളിച്ചെണ്ണ ജനിച്ച കുട്ടിയുടെപോലും ഉച്ചിയില്‍ തടവാം. ഇടയ്ക്കിടെ... Read More

നാളീകേരം നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന പ്രകൃതിദത്തമായ സൗന്ദര്യവര്‍ദ്ധക വസ്തുവാണ്. മൂത്ത നാളീകേരം ചിരകി അത് നല്ലവണ്ണം അരച്ച്/ പിഴിഞ്ഞ് വടിച്ചെടുത്ത് കാച്ചിയെടുക്കുമ്പോള്‍ കിട്ടുന്ന ശുദ്ധമായ വെളിച്ചെണ്ണ ജനിച്ച കുട്ടിയുടെപോലും ഉച്ചിയില്‍ തടവാം. ഇടയ്ക്കിടെ ഇളനീര്‍ കുടിച്ചാല്‍ ചര്‍മ്മത്തിനും മുടിക്കും ആരോഗ്യമുണ്ടാവും.

 

തലമുടി കറുത്ത് തഴച്ചുവളരാന്‍

 

അരക്കപ്പ് തേങ്ങാപ്പാല്‍ തലയില്‍ തടവുക. അതിനുശേഷം തലമുടി നല്ലവണ്ണം ചീകി പതിനഞ്ചുമിനിറ്റുകള്‍ക്കുശേഷം കഴുകുക. ആഴ്ചയില്‍ ഒരു തവണ വീതം ഇങ്ങനെ ചെയ്താല്‍ മുടി നീണ്ടുവളരുന്നതോടൊപ്പം മുടിക്ക് നല്ല കറുപ്പുനിറവും കിട്ടും.

 

 

 

മുഖത്തിന്‍റെയും കഴുത്തിന്‍റെയും നിറത്തിന്

 

രണ്ട് ടീസ്പൂണ്‍ തേങ്ങാപ്പാല്‍, രണ്ട് ടീസ്പൂണ്‍ കശകശ അരച്ചത്, രണ്ട് ടീസ്പൂണ്‍ പാല്‍, ഒരു ടീസ്പൂണ്‍ കടലമാവ് ഇവ ഒന്നിച്ചുചേര്‍ത്ത് കുഴച്ച് കഴുത്തിലും മുഖത്തും പായ്ക്കിട്ട് പത്തുമിനിറ്റിനുശേഷം കഴുകിക്കളയുക. മുഖത്തേയും കഴുത്തിലേയും ചര്‍മ്മത്തിന് ഒരേ നിറം കിട്ടുന്നതോടൊപ്പം ചര്‍മ്മകാന്തിയും വര്‍ദ്ധിക്കും.

 

കണ്ണിന് ചുറ്റുമുള്ള കരിവളയം മാറാന്‍

 

നാളീകേരത്തിന്‍റെ വഴുക്കയ്ക്കൊപ്പം വെള്ളരിച്ചാറ് ചേര്‍ത്ത് കണ്ണുകള്‍ക്ക് പാക്കിട്ടുപോന്നാല്‍ കരിവളയങ്ങള്‍ പാടെ മാറും.

 

 

കണ്ണെരിച്ചിലിന്

 

തേങ്ങാപ്പാലില്‍ ഒരു കോട്ടണ്‍തുണി നനച്ച്, അത് പത്തുമിനിറ്റുനേരം കണ്ണുകള്‍ക്കുമീതെ വെച്ച് വിശ്രമിക്കുക. കണ്ണിന് എരിച്ചില്‍ തോന്നുമ്പോഴൊക്കെ ഇത് ചെയ്തുപോന്നാല്‍ കണ്ണിന്‍റെ ക്ഷീണവും തന്മൂലമുള്ള എരിച്ചിലും മാറും.

 

കുട്ടികള്‍ക്ക്….

 

കുട്ടിയെ റബ്ബര്‍ഷീറ്റില്‍ കിടത്തി, വെളിച്ചെണ്ണ മൂന്ന് ടീസ്പൂണ്‍ എടുത്ത് കുട്ടിയുടെ ശരീരത്തില്‍ തേച്ച് മൃദുവായി മസാജ് ചെയ്യുക. അരമണിക്കൂറിനുശേഷം രണ്ട് ടീസ്പൂണ്‍ കടലമാവ് ഒരു ടീസ്പൂണ്‍ തേങ്ങാപ്പാലില്‍ ചേര്‍ത്ത് കുഴച്ച് ചര്‍മ്മത്തില്‍ തേച്ച് കുട്ടിയെ കുളിപ്പിക്കുക. ചര്‍മ്മത്തിന്‍റെ വരള്‍ച്ച മാറി ചര്‍മ്മത്തിന്‍റെ പൊലിമ കൂടും. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യാം. കടലമാവിന് പകരം പയറുപൊടിയും തേച്ച് കുളിപ്പിക്കാം.

 

 

യുവതികള്‍ക്ക്…

 

തേങ്ങാപ്പാലിനൊപ്പം മഞ്ഞള്‍പൊടി ചേര്‍ത്ത് സോപ്പിനു പകരം ഈ മിശ്രിതംകൊണ്ട് മുഖം തേച്ച് കഴുകിപ്പോന്നാല്‍ മുഖത്തുള്ള സുഷിരങ്ങളിലെ അഴുക്കുപോലും നീങ്ങി മുഖത്തിന്‍റെ തിളക്കം വര്‍ദ്ധിക്കും.

 

 

അധികം മൂക്കാത്ത ഇളനീരിന്‍റെ വഴുക്ക (മാംസം) കസ്തൂരി മഞ്ഞള്‍ ചേര്‍ത്ത് അരച്ച് ശരീരത്തില്‍ മുഴുവന്‍ തേച്ചുപിടിപ്പിച്ച് കുളിക്കുക. ഇത് തഴമ്പുകള്‍, പാടുകള്‍ മറയാന്‍ സഹായകമാവും.

Show Less

No comments Yet

SLIDESHOW

LATEST VIDEO