യദ്യൂരപ്പയെ ‘താമരടേപ്പി’ല്‍ കുരുക്കി മുഖ്യമന്ത്രി കുമാരസ്വാമി

  കര്‍ണ്ണാടകത്തില്‍ ഇത്തവണ ഭരണനാടകങ്ങളും പ്രതിപക്ഷ പ്രതിനാടകങ്ങളും ഒന്നിച്ചാണ് തുടങ്ങിയത്. മഹത്തായ എട്ടുമാസങ്ങള്‍ പിന്നിടുമ്പോഴും രണ്ടുനാടകങ്ങളും അവസാനിച്ചിട്ടില്ലെന്ന് തന്നെയല്ല സസ്പെന്‍സ് നിറഞ്ഞ പുതിയ രംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍... Read More

 

കര്‍ണ്ണാടകത്തില്‍ ഇത്തവണ ഭരണനാടകങ്ങളും പ്രതിപക്ഷ പ്രതിനാടകങ്ങളും ഒന്നിച്ചാണ് തുടങ്ങിയത്. മഹത്തായ എട്ടുമാസങ്ങള്‍ പിന്നിടുമ്പോഴും രണ്ടുനാടകങ്ങളും അവസാനിച്ചിട്ടില്ലെന്ന് തന്നെയല്ല സസ്പെന്‍സ് നിറഞ്ഞ പുതിയ രംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരസ്പരം വീറോടെ മത്സരിച്ച കോണ്‍ഗ്രസ്സ്, ബിജെപി, ജെഡിഎസ് കക്ഷികള്‍ക്ക് യഥാക്രമം എഴുപത്തെട്ട്, നൂറ്റിനാല്, മുപ്പത്തേഴ് സീറ്റുകളാണ് കിട്ടിയത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമാണ് നാടകങ്ങള്‍ക്ക് വഴിവെച്ചത്.
ഇക്കഴിഞ്ഞ മകരസംക്രാന്തിയോടനുബന്ധിച്ച് മന്ത്രിസഭ വീഴ്ത്താന്‍ ബിജെപി അതീവരഹസ്യമായി നീക്കം നടത്തിയിരുന്നു .പതിനഞ്ചിലേറെ അസംതൃപ്ത എംഎല്‍എ മാര്‍ ബിജെപി പാളയത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചനകള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ലഭിച്ചു. തുടര്‍ന്ന് ആ എംഎല്‍എ മാര്‍ ഡല്‍ഹിയിലെത്തി അമിത്ഷായെ കണ്ടു എന്ന വാര്‍ത്ത നേതൃത്വത്തെ ഞെട്ടിച്ചു. കെ.സി.വേണുഗോപാല്‍ ബെംഗളുരുവിലേക്ക് പാഞ്ഞെത്തി.

16-28 ഫെബ്രുരി 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO