കേരളത്തിലെ മുഴുവന്‍ തിയേറ്ററുകളും നാളെ അടച്ചിടും. ജി.എസ്.ടിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അധിക നികുതിയും ടിക്കറ്റ് ചാര്‍ജ്ജില്‍ വരാവുന്ന വര്‍ദ്ധനവിലും പ്രതിഷേധിച്ചാണ് സിനിമാസംഘടനകളുടെ ആഹ്വാനപ്രകാരം തിയേറ്ററുകള്‍ അടച്ചിടുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളും ഒറ്റക്കെട്ടായി നിന്നുകൊണ്ട് നടത്തുന്ന പ്രതിഷേധസമരത്തിന്റെ തുടക്കമായി ഇതിനെ കാണാം.
അധിക നികുതിഭാരം അടിച്ചേല്‍പ്പിക്കുമ്പോള്‍ അതിന്റെ ആനുപാതികമായി ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധിക്കാനിടയാകുകയും പ്രേക്ഷകര്‍ കൂട്ടത്തോടെ തിയേറ്റര്‍ വിട്ടുപോകുകയും ചെയ്യും. ഇപ്പോള്‍തന്നെ നാല്‍പ്പത് ശതമാനത്തോളം വരുന്ന പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ട് പൊയ്ക്കഴിഞ്ഞുവെന്നാണ് കണക്കുകള്‍ നല്കുന്ന സൂചന. 18 ശതമാനം ജി.എസ്.ടിക്ക് പുറമേ ഏര്‍പ്പെടുത്തിയ എന്റര്‍ടെയിന്‍മെന്റ് ടാക്സ് ഒഴിവാക്കണമെന്ന ആവശ്യവുമായി സിനിമാരംഗത്തെ വിവിധ സംഘടനാ നേതാക്കള്‍ നാളെ കോട്ടയത്ത് യോഗം ചേര്‍ന്ന് ഭാവികാര്യങ്ങള്‍ തീരുമാനിക്കും.
രാജേഷ് മോഹനൻ ആദ്യമായി സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന തൃശ്ശൂർ പൂരത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ... Read More
ബെന്നി തോമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന " മാര്ട്ടിന് " എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സം... Read More
നല്ല തുടക്കങ്ങള്‍ പലതും യാദൃച്ഛികമായിട്ടായിരിക്കും സംഭവിക്കുക. തിരക്കഥാകൃത്തായും, സംവിധായകനായും, അഭിനേതാവായ... Read More