ഭയവും ദുരൂഹതയുമുണര്‍ത്തി ‘ചോല’യുടെ ട്രെയിലർ

മലയാള സിനിമയെ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ അംഗീകാരത്തിന്‍റെ നെറുകയില്‍ എത്തിച്ച സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ചോല'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. നോവലിസ്റ്റും ചെറുകഥാകൃത്തുമായ... Read More

മലയാള സിനിമയെ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ അംഗീകാരത്തിന്‍റെ നെറുകയില്‍ എത്തിച്ച സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി മണികണ്ഠനുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഡിസംബര്‍ 6-നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. നിവ് ആര്‍ട്ട് മൂവീസിന്‍റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ജോജു ജോര്‍ജ്, നിമിഷ സജയന്‍, നവാഗതനായ അഖില്‍ വിശ്വനാഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO