ആട്ടവും പാട്ടും ഹാസ്യവും കോര്‍ത്തിണക്കിയ ‘ന്യൂജെന്‍ വിശേഷങ്ങളുടെ’ ട്രെയിലര്‍ പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ' ഔദ്യോഗിക ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തു. ജനപ്രിയ നായകന്‍ ദിലീപ് തന്റെ ഫേസ്ബുക്ക്... Read More

സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ’ ഔദ്യോഗിക ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തു. ജനപ്രിയ നായകന്‍ ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ ആസ്വാദകര്‍ക്കായി സമര്‍പ്പിച്ചത്.  ചിരിയുടെ രസക്കൂട്ടില്‍ പ്രണയവും സംഗീതവും ചേരുംപടി ചേര്‍ത്ത, എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന, ഒരു റൊമാന്‍സ്-കോമഡി ഫാമിലി എന്റര്‍ടെയിനറായിരിക്കും ‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

 

 

നോവല്‍, മൊഹബത്ത്, മൈ ബോസ്, ജിലേബി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്ത ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന മൂന്നമത്തെ ചിത്രമാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍. 

 

 

പുതുമുഖതാരം അഖില്‍പ്രഭാകറാണ് നായകന്‍. ശിവകാമി, സോനു എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മികച്ച നര്‍ത്തകിയും നടിയുമായി അറിയപ്പെടുന്ന വിഷ്ണുപ്രിയ ഇതില്‍ ശ്രദ്ധേയമായ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഉപനായകനായി വേഷമിട്ടിരിക്കുന്ന വിനയ് വിജയനും വളരെ ശ്രദ്ധേയമായ അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്.  നെടുമുടി വേണു, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സുബി സുരേഷ്, അഞ്ജലി തുടങ്ങി ഒരു മികച്ച താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

 

 

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റും സംഗീത സംവിധായകന്‍ എം. ജയചന്ദ്രനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യുജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. മൂന്ന് ഗാനങ്ങളുടെ രചന സന്തോഷ് വര്‍മയും രണ്ട് ഗാനങ്ങളുടെ വരികള്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെതുമാണ് . ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍, യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്.

 

 

രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോടാണ്. കലാസംവിധാനം :ബോബന്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ്മാന്‍ : പ്രദീപ് രംഗന്‍, ചീഫ് അസ്സോ: ഡയറക്ടര്‍ : സുഭാഷ് ഇളമ്പല്‍, അസോസിയേറ്റ് ഡയറക്ടര്‍: അലക്സ് ആയൂര്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്‌: മനോജ്‌,  സ്റ്റില്‍സ് : സുരേഷ് കണിയാപുരം, പരസ്യകല : കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ : എ. എസ് ദിനേശ്. വിതരണം: ഈസ്റ്റ് കോസ്റ്റ്.

 

 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ക്ഷണിക്കപ്പെട്ട സദസ്സില്‍ വെച്ച് റിലീസ് ചെയ്ത ട്രെയിലര്‍ 14 വെള്ളിയാഴ്ച 5 മണിക്ക് ജനപ്രിയ നായകന്‍ തന്നെ യൂട്യൂബിലൂടെ പ്രകാശനം ചെയ്ത് ആസ്വാദകര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു. ചിത്രത്തിലെ എല്ലാ ഗാനങ്ങളും വരും ദിവസങ്ങളില്‍ ഒന്നൊന്നായി റിലീസ് ചെയ്യുന്നതായിരിക്കും. ശങ്കര്‍ മഹാദവേന്‍ ആലപിച്ച ചിത്രത്തിലെ സുരാംഗന സുമവദനാ എന്ന ഗാനത്തിന്റെ സ്റ്റുഡിയോ& ലൊക്കേഷന്‍ ദൃശ്യങ്ങളുടെ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു.

 

 

പുതിയ തലമുറയേയും പഴയതലമുറയേയും ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ ജൂലൈ പകുതിയോടെ തിയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO