വിജയ് സേതുപതി നിര്‍മ്മിക്കുന്ന ‘ചെന്നൈ പളനി മാര്‍സ്’, ട്രെയ് ലര്‍

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നിര്‍മിക്കുന്ന കോമഡി ഫാന്റസി  ചിത്രമാണ് 'പളനി മാര്‍സ്'. ചിത്രത്തിന്‍റെ ട്രെയ് ലര്‍ പുറത്തിറങ്ങി. മലയാളിയായ ബിജു വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥയെഴുതിയിരിക്കുന്നത് വിജയ് സേതുപതിയും സംവിധായകനും ചേര്‍ന്നാണ്. വിജയ്... Read More

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നിര്‍മിക്കുന്ന കോമഡി ഫാന്റസി  ചിത്രമാണ് ‘പളനി മാര്‍സ്’. ചിത്രത്തിന്‍റെ ട്രെയ് ലര്‍ പുറത്തിറങ്ങി. മലയാളിയായ ബിജു വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥയെഴുതിയിരിക്കുന്നത് വിജയ് സേതുപതിയും സംവിധായകനും ചേര്‍ന്നാണ്. വിജയ് സേതുപതി തന്നെ നായകനും നിര്‍മാതാവുമായ ഓ‌റഞ്ച് മിഠായി എന്ന ചിത്രം സംവിധാനം ചെയ്‍തത് ബിജു വിശ്വനാഥനായിരുന്നു. ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍ ഒരു വൃദ്ധന്റെ വേഷത്തിലായിരുന്നു സേതുപതിയെത്തിയത്. നാല് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷമാണ് ബിജു വിശ്വനാഥും വിജയ് സേതുപതിയും വീണ്ടും ചെന്നൈ പളനി മാര്‍സിനായി ഒന്നിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം ജൂലൈ 26ന് തിയറ്ററുകളിലെത്തും. 

Show Less

No comments Yet

SLIDESHOW

LATEST VIDEO