ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു

രാജ്യത്തിനഭിമാനമായി ചന്ദ്രയാന്‍ രണ്ട് ശ്രീഹരിക്കോട്ടയില്‍ നിന്നും കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.43നാണ് ചന്ദ്രയാന്‍ കുതിച്ചുയര്‍ന്നത്. ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ ജിഎസ്‌എല്‍വിയുടെ മാര്‍ക്ക് 3 സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്‍ററില്‍ നിന്നും വിക്ഷേപണം ചെയ്തത്. ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും... Read More

രാജ്യത്തിനഭിമാനമായി ചന്ദ്രയാന്‍ രണ്ട് ശ്രീഹരിക്കോട്ടയില്‍ നിന്നും കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.43നാണ് ചന്ദ്രയാന്‍ കുതിച്ചുയര്‍ന്നത്. ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ ജിഎസ്‌എല്‍വിയുടെ മാര്‍ക്ക് 3 സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്‍ററില്‍ നിന്നും വിക്ഷേപണം ചെയ്തത്.
ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ള്‍​ക്കു​മൊ​ടു​വി​ല്‍ തകരാറുകള്‍ പരിഹരിച്ച്‌ എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ര്‍​ത്തി​യാ​ക്കിയാണ് ച​ന്ദ്ര​യാ​ന്‍-​ര​ണ്ടിന്‍റെ യാത്ര. വിക്ഷേപിച്ച്‌ 15ാം മിനിട്ടില്‍ തന്നെ ചന്ദ്രയാന്‍-2 മാര്‍ക്ക് ത്രീ റോക്കറ്റില്‍ നിന്ന് വേര്‍പ്പെട്ട് ഭൂമിയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക്3,84,000 കിലോമീറ്ററാണ് ചന്ദ്രയാന്‍-2 സഞ്ചരിക്കേണ്ട ദൂരം. ച​ന്ദ്ര​നെ ഭ്ര​മ​ണം ​ചെ​യ്യു​ന്ന ഒാ​ര്‍​ബി​റ്റ​ര്‍, റോ​വ​റി​നെ സു​ര​ക്ഷി​ത​മാ​യി ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ക്കു​ന്ന ലാ​ന്‍​ഡ​ര്‍ (വി​ക്രം), പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തു​ന്ന റോ​വ​ര്‍ (പ്ര​ഗ്യാ​ന്‍) എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന ച​ന്ദ്ര​യാ​ന്‍-2 53 ദി​വ​സ​ങ്ങ​ള്‍​ക്കു​ ശേ​ഷം സെ​പ്റ്റം​ബ​ര്‍ ആ​റി​ന് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങും.

ഭൂമിയുടെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെത്തുന്ന ചന്ദ്രയാന്‍-2ന്‍റെ തുടര്‍ന്നുള്ള ദി​വ​സ​ങ്ങ​ളിലെ പ്രവര്‍ത്തനങ്ങള്‍ ഐ.എസ്.ആര്‍.ഒ പു​നഃ​ക്ര​മീ​ക​രി​ച്ചിരുന്നു. ഇതുപ്രകാരം ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തുന്ന ചന്ദ്രയാന്‍-2 ഭൂമിയെ 23 ദിവസം വലംവെക്കും. തുടര്‍ന്ന് ഭൂമിയില്‍ നിന്ന് പുറപ്പെടുന്ന പേടകം ഏഴു ദിവസത്തെ യാത്രക്ക് ശേഷം ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ എത്തിച്ചേരും. ചന്ദ്രനെ 13 ദിവസം വലം വെക്കുന്ന ഒാ​ര്‍​ബി​റ്റ​ര്‍ 43ാം ദിവസം ച​ന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യാനുള്ള തയാറെടുപ്പുകള്‍ നടത്തും.
ഒ​​രു വ​​ര്‍​​ഷം വ​​രെ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ല്‍ തു​​ട​​രുന്ന ഒാ​​ര്‍​​ബി​​റ്റ​​ര്‍ ച​​ന്ദ്ര​ന്‍റെ ചി​​ത്ര​​ങ്ങ​​ള്‍ പ​​ക​​ര്‍​​ത്തും. ച​​ന്ദ്രോ​​പ​​രി​​ത​​ല​​ത്തി​​ലെ പ്ര​​ക​​മ്ബ​​ന​​ങ്ങ​​ളും താ​​പ​​നി​​ല​​യും ലാ​​ന്‍​​ഡ​​ര്‍ പ​​രി​​ശോ​​ധി​​ക്കും. 27 കി​​ലോ ഭാ​​ര​​മു​​ള്ള റോ​​വ​​ര്‍ ആണ് മ​​ണ്ണ് പ​​രി​​ശോ​​ധി​​ക്കുക. 603 കോ​​ടി രൂ​​പ ചെ​​ല​​വി​​ലാ​​ണ് മൂ​​ന്നു ഭാ​​ഗ​​ങ്ങ​​ള്‍ ഉ​​ള്‍​​പ്പെ​​ട്ട 3.8 ട​​ണ്‍ ഭാ​​ര​​മു​​ള്ള ച​​ന്ദ്ര​​യാ​​ന്‍-​​ര​​ണ്ടി​ന്‍റെ പേ​​ട​​കം നി​​ര്‍​​മി​​ച്ച​​ത്. വി​​ക്ഷേ​​പ​​ണ​​ത്തി​​ന് 375 കോ​​ടി​​യാ​​ണ് ചെ​​ല​​വ്. ജി.എസ്.എല്‍.വിയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ മാര്‍ക് 3 റോക്കറ്റിന് 640 ടണ്‍ ഭാരവും 44 മീറ്റര്‍ ഉയരവുമുള്ളത്.

ഉപഗ്രഹത്തെ ഇടിച്ചിറക്കുന്നതിന് പകരം ചന്ദ്രനില്‍ സുരക്ഷിതമായി സേഫ് ലാന്‍ഡിങ് നടത്തുകയാണെങ്കില്‍ ഈ ശ്രമത്തില്‍ വിജയിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നിവര്‍ മാത്രമാണ് സേഫ് ലാന്‍ഡിങ് വിജയകരമായി നടത്തിയത്.

2008 ഒക്ടോബര്‍ 22ന് ഇന്ത്യ വിക്ഷേപിച്ച ആദ്യ ചാന്ദ്രദൗത്യമായിരുന്നു ചാന്ദ്രയാന്‍ ഒന്ന്. 386 കോടി രൂപയായിരുന്നു ഇതിന് ചെലവഴിച്ചത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO