സിനിമാക്കാരുടെ ഊട്ടുപുര ‘ചക്കരപ്പന്തല്‍’

ചക്കരപ്പന്തലില്‍ തേന്മഴ ചൊരിയും... എന്ന ഹൃദ്യമായ പാട്ടുപോലെ ഭക്ഷണപ്രിയരുടെ മനസ്സിനെ തേന്മഴ പെയ്യിക്കുന്ന ഒരു ഊട്ടുപുര എറണാകുളത്ത് കാക്കനാട്ടുള്ള കുഴിക്കാട്ടുമൂലയിലുണ്ട്.   അഞ്ച് സിനിമാപ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മയില്‍ നിന്നുമാണ് ഇത്തരമൊരു ഭക്ഷണശാല കാക്കനാട്ട് തുറന്നിരിക്കുന്നതെന്ന... Read More

ചക്കരപ്പന്തലില്‍ തേന്മഴ ചൊരിയും… എന്ന ഹൃദ്യമായ പാട്ടുപോലെ ഭക്ഷണപ്രിയരുടെ മനസ്സിനെ തേന്മഴ പെയ്യിക്കുന്ന ഒരു ഊട്ടുപുര എറണാകുളത്ത് കാക്കനാട്ടുള്ള കുഴിക്കാട്ടുമൂലയിലുണ്ട്.

 

അഞ്ച് സിനിമാപ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മയില്‍ നിന്നുമാണ് ഇത്തരമൊരു ഭക്ഷണശാല കാക്കനാട്ട് തുറന്നിരിക്കുന്നതെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. ചലച്ചിത്രസംവിധായകരായ മാര്‍ത്താണ്ഡന്‍, അജയ് വാസുദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊടുത്താസ്, നടന്‍ ജയ്സ് ജോസ് പള്ളിപ്പാടന്‍, നിര്‍മ്മാതാവ് ശ്രീരാജ് എ.കെ.ഡി എന്നിവരാണ് ചക്കരപ്പന്തലിന്‍റെ അണിയറ ശില്‍പ്പികള്‍.

 

 

രാവിലെ 9 മണി മുതല്‍ രാത്രി 11 മണി വരെയാണ് പ്രവര്‍ത്തനസമയം. ബ്രേക്ക്ഫാസ്റ്റിന് നാടന്‍ വിഭവങ്ങളാണ് ഏറെയും. ദോശ, ഇഡ്ഡലി, അപ്പം, പുട്ട്, പൊറോട്ട, പിടിയും കോഴിയും, മുട്ട റോസ്റ്റ് തുടങ്ങിയതെല്ലാമുണ്ട്. ഉച്ചയൂണ് നാടന്‍ വെജിറ്റേറിയന്‍ സദ്യയായും നോണ്‍ വിഭവങ്ങളായും ‘അച്ചായന്‍ സദ്യ’ എന്ന പേരിലും തരംതിരിച്ച് നല്‍കുന്നു. നാടന്‍ കറികള്‍ക്കൊപ്പം ഫിഷ്, ചിക്കന്‍, ബീഫ് തുടങ്ങിയ വിഭവങ്ങളുമുണ്ട്.

 

ചായ, കാപ്പി, ജൂസ് ഇവയ്ക്കായി ഒരിടം പ്രത്യേകമായുണ്ട്. ‘പിള്ളേച്ചന്‍റെ ചായക്കട’ എന്നാണ് ഇതിന്‍റെ പേര്.

 

 

സിനിമാരംഗത്തെ അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും ഇവിടുത്തെ രുചി ആസ്വദിക്കാറുണ്ട്. സംവിധായകന്‍ വൈശാഖ്, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ, നടന്മാരായ സണ്ണിവെയ്ന്‍, ദിനേശ്, നടിമാരായ അനുസിത്താര, നിമിഷ സജയന്‍ തുടങ്ങിയവര്‍ ചക്കരപ്പന്തലിലെ സന്ദര്‍ശകരാണ്.

 

 

മുളയും ഓലയും പനമ്പും കയറും ഒക്കെയായി പണിതുയര്‍ത്തിയിട്ടുള്ള ഈ ഭോജനശാലയിലേക്ക് കടന്നുവരുമ്പോള്‍ തന്നെ ഒരു പഴയകാലഘട്ടത്തെ ഓര്‍മ്മപ്പെടുത്തും. ചൂളക്കാലില്‍ ഉയര്‍ന്നുപൊങ്ങി നില്‍ക്കുന്ന ഏറുമാടവും ശ്രദ്ധേയമാണ്.

 

നാടന്‍ രുചികളുടെ കലവറയില്‍ ചീഫ് ഷെഫായ ലീലയുടെ കൈപ്പുണ്യമുണ്ട്. സഹായിക്കാന്‍ മലയാളികളും ബംഗാളികളുമായി ഒരു ഡസനിലേറെയുള്ള അംഗങ്ങള്‍ വേറെയുമുണ്ട്.

 

 

പ്രശസ്ത ഗാനരചയിതാവായ ഹരിനാരായണനാണ് ചക്കരപ്പന്തല്‍ എന്ന് ഈ ഊട്ടുപുരയ്ക്ക് പേര് നിര്‍ദ്ദേശിച്ചത്. എന്തായാലും ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ മനസ്സില്‍ കുളിര്‍മഴ പെയ്യുന്ന അനുഭവം നല്‍കുന്നുവെന്ന് അതിഥികള്‍ പറയുന്നു.

ജി.കെ.
Show Less

No comments Yet

SLIDESHOW

LATEST VIDEO