ജയസൂര്യയുടെ ക്യാപ്റ്റന്‍ തിയേറ്ററുകളിലേക്ക്‌

നവാഗതനായ പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ക്യാപ്റ്റന്‍' എന്ന ചിത്രത്തില്‍ ജയസൂര്യ വി.പി. സത്യനായി പ്രത്യക്ഷപ്പെടുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ കളിക്കളത്തിലെ മാന്ത്രികനായ സമാനതകളില്ലാത്ത ആരാധകരുടെ ഹരമായ വി.പി. സത്യന്റെ ജീവിതവും കായികവുമായ സംഭവബഹുലമായ... Read More

നവാഗതനായ പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തില്‍ ജയസൂര്യ വി.പി. സത്യനായി പ്രത്യക്ഷപ്പെടുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ കളിക്കളത്തിലെ മാന്ത്രികനായ സമാനതകളില്ലാത്ത ആരാധകരുടെ ഹരമായ വി.പി. സത്യന്റെ ജീവിതവും കായികവുമായ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ക്യാപ്റ്റനില്‍ ചിത്രീകരിക്കുന്നത്. ഇതൊരു സ്‌പോര്‍ട്‌സ് മൂവി എന്നതിനുപരി ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമാണെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞു.
ഫുട്‌ബോളിനോളം തന്നെ പ്രാധാന്യം സത്യന്റെ ജീവിതത്തില്‍ ഭാര്യ അനിതയ്ക്കുമുണ്ടായിരുന്നു. അതുകൊണ്ട് ക്യാപ്റ്റന്‍ സത്യന്റെ കഥ മാത്രമല്ല, അനിതയുടെയും കഥയാണ്. അനുസിത്താരയാണ് അനിതയായി പ്രത്യക്ഷപ്പെടുന്നത്.

 

രഞ്ജിപണിക്കര്‍, സൈജുക്കുറുപ്പ്, സിദ്ധിഖ്, ദീപക്, തലൈവാസല്‍ വിജയ്, നിര്‍മ്മല്‍ പാലാഴി, ലക്ഷ്മിശര്‍മ്മ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം ഏകദേശം നൂറോളം ഫുട്‌ബോള്‍ താരങ്ങളും ക്യാപ്റ്റന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഗുഡ്‌വില്‍ എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ ടി.എന്‍. ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ക്യാപ്റ്റന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്‌രാജ് നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണന്‍, നിധീഷ് നടേരി എന്നിവരുടെ വരികള്‍ക്ക് ഗോപിസുന്ദര്‍, വിശ്വജിത്ത് എന്നിവര്‍ സംഗീതം പകരുന്നു. ജയചന്ദ്രന്‍, വാണിജയറാം, ശ്രേയാഘോഷാല്‍ എന്നിവരാണ് ഗായകര്‍.

 

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോബി ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ.ഡി. ശ്രീകുമാര്‍, കല സിറില്‍ കുരുവിള, മേക്കപ്പ് ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് ലിബിസണ്‍ ഗോപി, പരസ്യകല ഓള്‍ഡ് മങ്ക്‌സ്, എഡിറ്റര്‍ വിജയ്ശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിഷാന്ത് സാറ്റു, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് പ്രണവ് മോഹന്‍, ജയശീലന്‍ സദാനന്ദന്‍, ആന്റോ ജോസഫ് ഫിലിം കമ്പനി ഫിലിംസ് ക്യാപ്റ്റന്‍ തിയേറ്ററിലെത്തിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO