വൃദ്ധജനങ്ങളെ തീ തീറ്റിക്കുന്ന നവംബര്‍

സാ​മൂ​ഹി​ക സു​ര​ക്ഷ-​ക്ഷേ​മ പെ​ന്‍​ഷ​ന്‍​കാ​രായ ​വൃദ്ധരായവര്‍ നേരിടുന്ന വലിയ പരീക്ഷണമാണ് ബ​യോ​മെ​ട്രി​ക്​ മ​സ്​​റ്റ​റി​ങ്​. അ​ക്ഷ​യ​കേ​​ന്ദ്ര​ങ്ങ​ളില്‍ ഒ​രേ​സ​മ​യത്ത് ഇതിന്‍റെ പ്രവര്‍ത്തനം ​ ന​ട​ക്കു​ന്ന​തിനാല്‍ വെ​ബ്​​സൈ​റ്റ്​ മ​ന്ദ​ഗ​തി​യി​ലുമാ​യ​താ​ണ്​ പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക്​ ഏറെ ദു​രി​ത​മാ​കു​ന്ന​ത്. സാ​​ങ്കേതി​ക പ്ര​ശ്​​ന​ങ്ങ​ളെ തു​ട​ര്‍​ന്ന്​ ​പെ​ന്‍​ഷ​ന്‍​കാ​രു​ടെ തി​ക്കും... Read More

സാ​മൂ​ഹി​ക സു​ര​ക്ഷ-​ക്ഷേ​മ പെ​ന്‍​ഷ​ന്‍​കാ​രായ ​വൃദ്ധരായവര്‍ നേരിടുന്ന വലിയ പരീക്ഷണമാണ് ബ​യോ​മെ​ട്രി​ക്​ മ​സ്​​റ്റ​റി​ങ്​. അ​ക്ഷ​യ​കേ​​ന്ദ്ര​ങ്ങ​ളില്‍ ഒ​രേ​സ​മ​യത്ത് ഇതിന്‍റെ പ്രവര്‍ത്തനം ​ ന​ട​ക്കു​ന്ന​തിനാല്‍ വെ​ബ്​​സൈ​റ്റ്​ മ​ന്ദ​ഗ​തി​യി​ലുമാ​യ​താ​ണ്​ പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക്​ ഏറെ ദു​രി​ത​മാ​കു​ന്ന​ത്. സാ​​ങ്കേതി​ക പ്ര​ശ്​​ന​ങ്ങ​ളെ തു​ട​ര്‍​ന്ന്​ ​പെ​ന്‍​ഷ​ന്‍​കാ​രു​ടെ തി​ക്കും തി​ര​ക്കു​മാ​ണ്​ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍. ഇ​ന്ന്​ ബു​ധ​നാ​ഴ്​​ച​ മ​സ്​​റ്റ​റി​ങ്​ ഒ​ഴി​വാ​ക്കിയിട്ടുണ്ട്. പെ​ന്‍​ഷ​ന്‍​കാ​ര്‍ എ​ത്തേ​ണ്ട​തി​ല്ലെ​ന്നും ധ​ന​വ​കു​പ്പ്​ അ​റി​യിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

അ​ന​ര്‍​ഹ​രെ ഒ​ഴി​വാ​ക്കുവാന്‍ വേണ്ടിയാണ് ​ മ​സ്​​റ്റ​റി​ങ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്. ഏ​ഴ്​ ല​ക്ഷ​ത്തോ​ളം അനര്‍ഹരായവര്‍ ഉ​ണ്ടെ​ന്നാ​ണ്​ സ​ര്‍​ക്കാ​റി​​െന്‍റ ക​ണ​ക്ക്. അ​വ​രെ ഒ​ഴി​വാ​ക്കി ബാ​ധ്യ​ത കു​റ​ക്കാ​നും അ​ര്‍​ഹ​രെ ഉ​ള്‍​പ്പെ​ടു​ത്തു​ക​യു​മാ​ണ്​ ല​ക്ഷ്യം. ​ ട്ര​ഷ​റി​ക​ള്‍ വ​ഴി​യാ​ണ്​ സ​ര്‍​ക്കാ​ര്‍ പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കുള്ള മ​സ്​​റ്റ​റി​ങ്ന​ട​പ്പാ​ക്കു​ന്ന​ത്. .53.4 ല​ക്ഷം ക്ഷേ​മ-​സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ന്‍​ഷ​ന്‍​കാ​രാ​ണ്​ സം​സ്ഥാ​ന​ത്തു​ള്ള​ത്​. ഇ​വ​ര്‍ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന്‌ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന നടപടി​യാ​ണ്‌ മ​സ്​​റ്റ​റി​ങ്‌.

പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​വ​രെ​ല്ലാം ഏ​തെ​ങ്കി​ലും അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ല്‍ നേ​രി​ട്ടെ​ത്തി വി​ര​ല​ട​യാ​ളം വ​ഴി​യോ, ക​ണ്ണ് ഉ​പ​യോ​ഗി​ച്ചോ മ​സ്​​റ്റ​റി​ങ്‌ ന​ട​ത്ത​ണം. ആ​ധാ​ര്‍ കാ​ര്‍​ഡ്‌ മ​സ്​​റ്റ​റി​ങ്ങി​ന്‌ നി​ര്‍​ബ​ന്ധ​മാ​ണ്.കി​ട​പ്പു​രോ​ഗി​ക​ള്‍ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ വ​ഴി ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തെ അ​റി​യി​ച്ചാ​ല്‍ വീ​ട്ടി​ലെ​ത്തി മ​സ്​​റ്റ​റി​ങ്‌ ന​ട​ത്തും. ഈ ​സേ​വ​ന​വും സൗ​ജ​ന്യ​മാ​ണ്. ആ​ധാ​ര്‍ കാ​ര്‍​ഡ് ഇ​ല്ലാ​തെ പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക് ഗ​സ​റ്റ​ഡ് ഓ​ഫി​സ​റു​ടെ ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​സ്​​റ്റ​റി​ങ്​ ന​ട​ത്താം.

വി​ധ​വ പെ​ന്‍​ഷ​ന്‍, അ​വി​വാ​ഹി​ത പെ​ന്‍​ഷ​ന്‍ എ​ന്നി​വ വാ​ങ്ങു​ന്ന​വ​രും മ​സ്​​റ്റ​റി​ങ്‌ ന​ട​ത്ത​ണം. ഈ ​വി​ഭാ​ഗ​ത്തി​ല്‍ 60 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മാ​ത്രം പു​ന​ര്‍​വി​വാ​ഹി​ത ആ​യി​ട്ടി​ല്ല എ​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൂ​ടി എ​ല്ലാ വ​ര്‍​ഷ​വും ഡി​സം​ബ​ര്‍ മാ​സ​ത്തി​ല്‍ അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ല്‍ ന​ല്‍​ക​ണം. ന​വം​ബ​ര്‍ 30 വ​രെ​യാ​ണ്​ സ​മ​യം. ചിലപ്പോള്‍ ഡി​സം​ബ​ര്‍ 15 വ​രെ നീ​ട്ടി​യേ​ക്കും.

ക്ഷേമ പെന്‍ഷന്‍ മസ്​റ്ററിങ്​ ഡിസംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്. ജില്ലകളെ രണ്ട്​ ക്ലസ്​റ്ററുകളാക്കും
മ​സ്​​റ്റ​റി​ങ്​ ന​ട​പ​ടി​ക​ള്‍ ഡി​സം​ബ​ര്‍ 15വ​രെ നീ​ട്ടി​യ​താ​യി ധ​ന​വ​കു​പ്പ്​ അ​റി​യി​ച്ചു. കി​ട​പ്പു​രോ​ഗി​ക​ളുടെ മ​സ്​​റ്റ​റി​ങ്​ വീ​ട്ടി​ല്‍ വ​ന്ന്​ ചെ​യ്യും. ഇ​ക്കാ​ര്യം ന​വം​ബ​ര്‍ 29ന​കം ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ത്തെ അ​റി​യി​ക്ക​ണം. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ സെ​ര്‍​വ​ര്‍ സ്​​തം​ഭി​ക്കാ​തി​രി​ക്കാ​ന്‍ ജി​ല്ല​ക​ളെ ര​ണ്ട്​ ക്ല​സ്​​റ്റ​റു​ക​ളാ​യി തി​രി​ക്കും. ഒ​ന്നാം ക്ല​സ്​​റ്റ​ര്‍ തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും ര​ണ്ടാം ക്ല​സ്​​റ്റ​ര്‍ ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലു​മാ​യി​രി​ക്കും.

തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളാ​ണ്​ ഒ​ന്നാം ക്ല​സ്​​റ്റ​റി​ല്‍ വ​രു​ക. കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, വ​യ​നാ​ട്, കാ​സ​ര്‍​കോ​ട്​ ജി​ല്ല​ക​ളാ​ണ്​ ര​ണ്ടാം ക്ല​സ്​​റ്റ​റി​ല്‍. പെ​ന്‍​ഷ​ന്‍​കാ​ര്‍ പ്ര​യാ​സം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO