ഹീ ഈസ് ഓൺ ബോർഡ്! ‘ബിഗ് ബ്രദറിന്‍റെ’ മോഷൻ പോസ്റ്റർ

മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഹീ ഈസ് ഓൺ ബോർഡ്' എന്ന ടാഗ് ലൈനുമായാണ് മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. പതിവ് സിദ്ദിഖ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആക്ഷന് പ്രധാന്യം നല്‍കിയാണ്... Read More

മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഹീ ഈസ് ഓൺ ബോർഡ്’ എന്ന ടാഗ് ലൈനുമായാണ് മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. പതിവ് സിദ്ദിഖ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആക്ഷന് പ്രധാന്യം നല്‍കിയാണ് ബിഗ് ബ്രദര്‍ ഒരുങ്ങുന്നത്. മോഹൻലാലിനൊപ്പം സൽമാൻ ഖാന്‍റെ സഹോദരൻ അര്‍ബാസ് ഖാൻ, റജീന , സത്ന ടൈറ്റസ്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ് ജോസ്, ടിനി ടോം, സര്‍ജാനോ ഖാലിദ്, എന്നിവർ പ്രധാനകഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. ഫിലിപ്പോസ് കെ.ജോസഫ്, മനു മാളിയേക്കൽ, ജെൻസോ ജോസ്, വൈശാഖ് രാജൻ, സിദ്ദിഖ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 2020 ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO