താളമേളങ്ങളെ സ്നേഹിക്കുന്ന കൊച്ചുകലാകാരി

യു.കെ.ജിയില്‍ പഠിക്കുമ്പോഴാണ് ഭാവിനി എന്ന കൊച്ചുമിടുക്കി, അച്ഛന്‍റെ ആഗ്രഹത്തില്‍ വാദ്യമേളങ്ങളില്‍ ഏറ്റവും പരിശീലനം വേണ്ടതും ഏകാഗ്രത വേണ്ടതുമായ പഞ്ചാരിമേളം സ്വായത്തമാക്കിയത്. ഒരു വര്‍ഷം കഴിയുംമുമ്പേ അരങ്ങേറ്റവും കഴിഞ്ഞു. ഇപ്പോള്‍, മലയാളി പെണ്‍കുട്ടികളില്‍ ഏറ്റവും പ്രായം... Read More

യു.കെ.ജിയില്‍ പഠിക്കുമ്പോഴാണ് ഭാവിനി എന്ന കൊച്ചുമിടുക്കി, അച്ഛന്‍റെ ആഗ്രഹത്തില്‍ വാദ്യമേളങ്ങളില്‍ ഏറ്റവും പരിശീലനം വേണ്ടതും ഏകാഗ്രത വേണ്ടതുമായ പഞ്ചാരിമേളം സ്വായത്തമാക്കിയത്. ഒരു വര്‍ഷം കഴിയുംമുമ്പേ അരങ്ങേറ്റവും കഴിഞ്ഞു. ഇപ്പോള്‍, മലയാളി പെണ്‍കുട്ടികളില്‍ ഏറ്റവും പ്രായം കുറഞ്ഞ മേളക്കാരിയുമായി.

ഇതുവരെ 6-7 പരിപാടികളില്‍ സഹമേളക്കാരുമായി മേളം അവതരിപ്പിച്ചു ശ്രദ്ധ നേടുകയും ചെയ്തു.
ഭാവിനിയുടെ മേളങ്ങളോടുള്ള അഭിനിവേശം ഇവിടെ തീരുന്നില്ല. ഇപ്പോള്‍ തബല, തിമില, ഇടയ്ക്ക എന്നീ വാദ്യോപകരണങ്ങള്‍ പഠിച്ചുവരുന്നു. തന്‍റെ രണ്ടാമത്തെ സിനിമയായ 2 സ്റ്റേറ്റ്സ് ഫെബ്രുവരി 14 ന് റിലീസിന് തയ്യാറാകുമ്പോള്‍ അതിന്‍റെ ത്രില്ലിലാണ് ഈ കൊച്ചുമിടുക്കി. കൂടാതെ സ്വിമ്മിംഗ്, സ്കേറ്റിംഗ് എന്നീ പരിശീലനങ്ങള്‍ അതിന്‍റെ അവസാനഘട്ടത്തിലാണ്. കളരി പരിശീലനവും ഉടന്‍ ആരംഭിക്കും. മറ്റാരും തെരഞ്ഞെടുക്കാത്ത മേഖല തെരഞ്ഞെടുത്തതിനെപ്പറ്റി മാതാപിതാക്കളോട് ചോദിക്കേണ്ട താമസം ഉത്തരം റെഡി – ‘പെണ്‍കുട്ടിയല്ലേ കുറച്ച് ധൈര്യമായി വളര്‍ന്നുവരട്ടെ.’
കൊച്ചി അസ്സീസി വിദ്യാനികേതന്‍ സ്കൂളില്‍ 4-ാം ക്ലാസ്സില്‍ പഠിക്കുന്ന ഭാവിനിയുടെ ആഗ്രഹം തന്‍റെ പുതിയ സിനിമ 2 സ്റ്റേറ്റ്സ് എല്ലാവരും കണ്ട് സപ്പോര്‍ട്ട് ചെയ്യണമെന്നാണ്.
മൊബൈല്‍ : 9400370820

Show Less

No comments Yet

SLIDESHOW

LATEST VIDEO