ഭരത് സൽമാൻഖാന്‍റെ പുതിയ ചിത്രത്തില്‍

സൽമാൻ ഖാനെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് രാധേ:യുവർ മോസ്റ്റ് വാണ്ടഡ് ഭായ്. 2009 ല്‍ പുറത്തിറങ്ങിയ പ്രഭുദേവ തന്നെ സംവിധാനം ചെയ്ത 'വാണ്ടഡ്' എന്ന ചിത്രത്തിലെ സല്‍മാന്‍റെ കഥാപാത്രത്തിന്‍റെ... Read More

സൽമാൻ ഖാനെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് രാധേ:യുവർ മോസ്റ്റ് വാണ്ടഡ് ഭായ്. 2009 ല്‍ പുറത്തിറങ്ങിയ പ്രഭുദേവ തന്നെ സംവിധാനം ചെയ്ത ‘വാണ്ടഡ്’ എന്ന ചിത്രത്തിലെ സല്‍മാന്‍റെ കഥാപാത്രത്തിന്‍റെ പേരാണ് രാധെ. ദിഷ പഠാണി ആണ് ചിത്രത്തിലെ നായിക.

 

 

 ജാക്കി ഷ്രോഫ്, രണ്‍ദീപ് ഹൂഡ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാജിദ്-വാജിദ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിൽ തമിഴ് നടൻ ഭരതും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. വിജയ് ചിത്രം പോക്കിരിയുടെ റീമേക് ആയിരുന്നു വാണ്ടഡ്. 2020 മെയ് 22 ന് ഈദ്-ഉൽ-ഫിത്തർ ഉത്സവ വേളയിൽ തീയറ്ററിൽ പ്രദർശനത്തിന് എത്തും.

 

 

സൽമാൻ ഖാൻ ഫിലിംസ്, സൊഹൈൽ ഖാൻ പ്രൊഡക്ഷൻസ്, റീൽ ലൈഫ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സൽമാൻ ഖാൻ, സൊഹൈൽ ഖാൻ, അതുൽ അഗ്നിഹോത്രി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സല്‍മാന്‍റെ ‘ദബാംഗ് 3’ ഡിസംബര്‍ 20 ന് റിലീസ് ചെയ്യും. പ്രഭുദേവതന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO