ബെന്യാമിന് മുട്ടത്തു വര്‍ക്കി പുരസ്​കാരം

സാഹിത്യത്തിനുള്ള 28ാമത്​ മുട്ടത്തു വര്‍ക്കി പുരസ്​കാരത്തിന്​​ പ്രമുഖ നോവലിസ്​റ്റ്​ ബെന്യാമിനെ തെരഞ്ഞെടുത്തു. 50,000രൂപയും പ്രഫ. പി ആര്‍ സി നായര്‍ രൂപകല്‍പന ചെയ്​ത ദാരു ശില്‍പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.കെ ആര്‍ മീര, എന്‍... Read More

സാഹിത്യത്തിനുള്ള 28ാമത്​ മുട്ടത്തു വര്‍ക്കി പുരസ്​കാരത്തിന്​​ പ്രമുഖ നോവലിസ്​റ്റ്​ ബെന്യാമിനെ തെരഞ്ഞെടുത്തു. 50,000രൂപയും പ്രഫ. പി ആര്‍ സി നായര്‍ രൂപകല്‍പന ചെയ്​ത ദാരു ശില്‍പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.കെ ആര്‍ മീര, എന്‍ ശശിധരന്‍, പ്രഫ. എന്‍ വി നാരായണന്‍ എന്നിവരടങ്ങിയ ജൂറിയാണ്​ പുരസ്​കാര ജേതാവിനെ കണ്ടെത്തിയത്​.

മുട്ടത്തു വര്‍ക്കിയുടെ ചരമ വാര്‍ഷിക ദിനമായ മെയ്​ 28ന്​ പന്തളത്ത്​ ചേരുന്ന സാംസ്​കാരിക സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ ശ്രീകുമാരന്‍ തമ്ബി പുരസ്​കാരം സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം കെ ആര്‍ മീരക്കായിരുന്നു പുരസ്​കാരം ലഭിച്ചത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO