ഭാര്യയെ കൊന്ന കേസില്‍ ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെവിട്ടു

ഭാര്യയെ കൊന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്ന ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെവിട്ടു. ബിജുവിന്‍റെ അമ്മ രാജമ്മാളിനെയും കോടതി വെറുതെവിട്ടു. ഹെെക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റേതാണ് വിധി. ജീവപര്യന്തം തടവിനു ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ ബിജു... Read More

ഭാര്യയെ കൊന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്ന ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെവിട്ടു. ബിജുവിന്‍റെ അമ്മ രാജമ്മാളിനെയും കോടതി വെറുതെവിട്ടു. ഹെെക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റേതാണ് വിധി. ജീവപര്യന്തം തടവിനു ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ ബിജു രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

2006 ഫെബ്രുവരി നാലിന് ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് ബിജു രാധാകൃഷ്ണന് വിചാരണക്കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ ബിജു രാധാകൃഷ്ണന്‍ നേരിട്ടാണ് ഹൈക്കോടതിയില്‍ വാദിച്ചത്. നേരിട്ടു ഹാജരായി വാദിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജു രാധാകൃഷ്ണന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കുറ്റക്കാരെന്നു കണ്ടെത്താനുള്ള തെളിവുകള്‍ പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

Show Less

No comments Yet

SLIDESHOW

LATEST VIDEO