കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന് ജാമ്യം

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദിയോഗഡ് ട്രഷറിയില്‍ നിന്നും പണം തട്ടിയെടുത്തു എന്ന കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യ സ്ഥിതി... Read More

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദിയോഗഡ് ട്രഷറിയില്‍ നിന്നും പണം തട്ടിയെടുത്തു എന്ന കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യ സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലാലു പ്രസാദ് ജാമ്യപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ലാലു പ്രസാദ് യാദവ് സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു. ലാലുവിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സിബിബെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്താനാണ് ലാലു ജാമ്യം തേടുന്നതെന്നായിരുന്നു സിബിഐയുടെ ആരോപണം.  ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ലാലു പ്രസാദ് യാദവ്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO