കാളിദാസ് ജയറാമിന്‍റെ ‘ബാക്ക്പാക്കേഴ്സ്’ ടീസര്‍

കാളിദാസ് ജയറാമിനെ നായകനാക്കി ദേശീയ പുരസ്‌കാര ജേതാവ് ജയരാജ് സംവിധാനം ചെയ്യുന്ന 'ബാക്ക്പാക്കേഴ്സി'ന്‍റെ ടീസര്‍ റിലീസ് ചെയ്തു. 'രൗദ്രം' എന്ന ചിത്രത്തിന് ശേഷം ജയരാജ് ഒരുക്കുന്ന ഈ പ്രണയ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ... Read More

കാളിദാസ് ജയറാമിനെ നായകനാക്കി ദേശീയ പുരസ്‌കാര ജേതാവ് ജയരാജ് സംവിധാനം ചെയ്യുന്ന ‘ബാക്ക്പാക്കേഴ്സി’ന്‍റെ ടീസര്‍ റിലീസ് ചെയ്തു. ‘രൗദ്രം’ എന്ന ചിത്രത്തിന് ശേഷം ജയരാജ് ഒരുക്കുന്ന ഈ പ്രണയ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ കാളിദാസന്‍റെ നായികയായി എത്തുന്നത് ഡല്‍ഹി മലയാളിയായ കാര്‍ത്തിക നായര്‍ ആണ്. പ്രകൃതി പിക്‌ച്ചേഴ്‌സിന്‍റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രണ്‍ജി പണിക്കര്‍, ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO