ബി.നിലവറയും ഷാർജാ പള്ളിയും

  നവാഗതനായ സൂരജ് സുകുമാർ നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബി.നിലവറയും ഷാർജാ പള്ളിയും. ശ്രീ പന്മനാഭാ ക്രിയേഷൻസിന്റെ ബാനറിൽ ടി.കെ.ഷിജു Cമിനി ) നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ തിരുവനന്തപുരത്ത്... Read More

 

നവാഗതനായ സൂരജ് സുകുമാർ നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബി.നിലവറയും ഷാർജാ പള്ളിയും. ശ്രീ പന്മനാഭാ ക്രിയേഷൻസിന്റെ ബാനറിൽ ടി.കെ.ഷിജു Cമിനി ) നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ തിരുവനന്തപുരത്ത് സെൻട്രൽ റസിഡൻസി ഹോട്ടലിൽ വച്ച് നടക്കുകയുണ്ടായി.

 

 

 ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവ രു ടെ ഒരു വലിയ കൂട്ടായ്മ തന്നെ ഇവിടെയുണ്ടായി. ഇവരുടെ സാന്നിദ്ധത്തിൽ പ്രശസ്ത സംവിധായകൻ – ജി.എസ്.വിജയൻ ആദ്യഭദ്രദീപം തെളിയിച്ചതോടെയാണ് പൂജാ ചടങ്ങുകൾ ക്ക് തുടക്കമിട്ടത്. തുടർന്ന് നിർമ്മാതാവ് ഷിജു (മിനി ) എം.എ.നിഷാദ്, ഭാഗ്യലഷ്മി, സൂരജ് സുകുമാർ നായർ, സുജിത്.എസ്.നായർ, എന്നിവർ ഈ ചടങ്ങ് പൂർത്തികരിച്ചു.

 

 

ജി. എസ്.വിജയൻ, എം.എ.നിഷാദ്, ബാലാജ, ഭാഗ്യലഷ്മി, നാരായണൻകുട്ടി , നിർമ്മാതാവ് ഫിജു, (മിനി) എന്നിവർ ആശംസകൾ നേർന്നു. തിരുവനന്തപുരത്തെ ഒരു കോളനിയിലുള്ള ഒരു ചെറിയ ഡോണിനേയും നാലു എഞ്ചിനിയറിംഗ് വിദ്യാർത്ഥികളേയും ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ തികഞ്ഞ നർമ്മ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്. മഖ്ബൂൽ സൽമാൻ , മണിക്കുട്ടൻ, ബാലാജി, മാമുക്കോയ, സജേഷ് (അട് ഫെയിം), ജോമോൻ, ജോഷി,അനീഷ് ഗോപാൽ കണ്ണൻ നായർ, സംവിധായകൻ സുജിത്.എസ്.നായർ, കണ്ണൻ നായർ, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍.

 

 

രചന – ഹരി രവീന്ദ്രൻ നായർ -സൂരജ് സുകുമാർ നായർ, അരുൺ കായംകുളം,
ഗാനങ്ങൾ .ഡെന്നിസ് ജോസഫ്, കാർത്തിക്ക്.ദിവ്യവല്ലി സന്തോഷ്, സംഗീതം.പ്രശാന്ത് മോഹനൻ. ഛായാ ഗ്രഹണം. അരുൺ ടി.ശശി .എ ഡിറ്റിംഗ്. കൈലാഷ്.എസ്-ദവൻ. കലാസംവിധാനം.മനോജ് ഗ്രീൻവുഡ്. പ്രൊഡക്ഷൻ – കൺട്രോളർ- മുരുകൻ.എസ്. മെയ് മദ്ധ്യത്തിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്താരംഭിക്കുന്നു -വാഴൂർ ജോസ്

Show Less

No comments Yet

SLIDESHOW

LATEST VIDEO