‘ഏ.കെ’, ‘അയ്യപ്പനും കോശിയും’ ആരംഭിക്കുന്നു

പ്രഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായ 'അയ്യപ്പനും കോശിയും' (ഏ കെ) എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഒക്ടോബർ അഞ്ചിന് അട്ടപ്പാടിയിൽ ആരംഭിക്കുന്നു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം... Read More

പ്രഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായ ‘അയ്യപ്പനും കോശിയും’ (ഏ കെ) എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഒക്ടോബർ അഞ്ചിന് അട്ടപ്പാടിയിൽ ആരംഭിക്കുന്നു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ഏറെ വിജയം നേടിയ അനാർക്കലി എന്ന ചിത്രത്തിനു ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിന്‍റെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.     അന്നാ രേഷ്മരാജൻ, സിദ്ദിഖ്, അനുമോഹൻ ജോണി ആന്‍റണി, അനിൽ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധർ , ഗൗരി നന്ദ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ജെയ്ക്ക് ബിജോയ്സ് ഈണം പകർന്നിരിക്കുന്നു. സുധീപ് ഇളമൺ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം: മോഹൻദാസ്. പ്രൊഡക്ഷൻ കൺട്രോളർ:ബാദ്ഷ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പൗലോസ് കുറുമുറ്റം ജിതേഷ് അഞ്ചു മന, പ്രസാദ്, അട്ടപ്പാടി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം സെൻട്രൽപിക്ച്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു -വാഴൂർ ജോസ്

Show Less

No comments Yet

SLIDESHOW

LATEST VIDEO