ആദ്യദിനം തന്നെ മികച്ച പ്രതികരണവുമായി ടൊവിനോയുടെ ‘എന്‍റെ ഉമ്മാന്‍റെ പേര്’

ഇന്ന് തിയേറ്ററുകളിലെത്തിയ ടൊവിനോതോമസ്സ് നായകനായ എന്‍റെ ഉമ്മാന്‍റെ പേര് എന്ന ചിത്രത്തിന് ആദ്യ ദിനം തന്നെ മികച്ച പ്രതികരമാണ് ലഭിക്കുന്നത്. ടൊവിനോ അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമാണ് എറണാകുളം പത്മ തിയേറ്ററില്‍ സിനിമ കാണാനെത്തിയത്.... Read More

ഇന്ന് തിയേറ്ററുകളിലെത്തിയ ടൊവിനോതോമസ്സ് നായകനായ എന്‍റെ ഉമ്മാന്‍റെ പേര് എന്ന ചിത്രത്തിന് ആദ്യ ദിനം തന്നെ മികച്ച പ്രതികരമാണ് ലഭിക്കുന്നത്. ടൊവിനോ അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമാണ് എറണാകുളം പത്മ തിയേറ്ററില്‍ സിനിമ കാണാനെത്തിയത്. സംവിധായകനായ ജോസ് സെബാസ്റ്റ്യന്‍ സ്ക്രിപ്റ്റ് റൈറ്ററായ ശരത്തും കുടുംബസമേതമാണ് സിനിമ കാണാന്‍ വന്നിരുന്നത്. സിനിമ കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം കൈയടിച്ചാണ് തിയേറ്ററില്‍ നിന്നും പുറത്തേയ്ക്ക് വന്നത്.

 

 

റിലീസിന് തലേദിവസംതന്നെ സിനിമ കണ്ട മമ്മൂട്ടി ടൊവിനോയെ നേരിട്ട് വീട്ടിലേയ്ക്ക് ക്ഷണിക്കുകയും ചിത്രത്തെക്കുറിച്ച് അഭിനന്ദനമറിയിക്കുകയും മികച്ച ചിത്രമെന്ന നിലയില്‍ പ്രശംസിക്കുകയും ചെയ്തു. അവിടുന്നാണ് ടൊവിനോ സിനിമ കാണാനായി പത്മയിലേയ്ക്ക് എത്തിയത്. സിനിമകണ്ട പ്രേക്ഷകര്‍ ഹര്‍ഷാരവത്തോടെയാണ് പ്രശംസിച്ചത്. ഉര്‍വ്വശിയുടെയും ടൊവിനോയുടെയും മത്സരാഭിനയമാണ് സിനിമയുടെ ഹൈലൈറ്റ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO