ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മലയാളിയടക്കം 17 പേര്‍ മരിച്ചു

ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീ പിടുത്തത്തില്‍ മലയാളിയായ ചോറ്റാനിക്കര സ്വദേശിനിയടക്കം 17 പേര്‍ മരിച്ചു. ചോറ്റാനിക്കര എരുവേലിക്ക് സമീപം കളപ്പുരക്കല്‍, പഴങ്ങനാട്ട് ജയശ്രീ കണ്ണന്‍ ( 53) ആണ്‌ മരിച്ചത്‌. ഇന്ന്‌ പുലര്‍ച്ചെ 4.30 ഓടെയാണ്‌... Read More

ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീ പിടുത്തത്തില്‍ മലയാളിയായ ചോറ്റാനിക്കര സ്വദേശിനിയടക്കം 17 പേര്‍ മരിച്ചു. ചോറ്റാനിക്കര എരുവേലിക്ക് സമീപം കളപ്പുരക്കല്‍, പഴങ്ങനാട്ട് ജയശ്രീ കണ്ണന്‍ ( 53) ആണ്‌ മരിച്ചത്‌.
ഇന്ന്‌ പുലര്‍ച്ചെ 4.30 ഓടെയാണ്‌ ഡല്‍ഹി കരോള്‍ബാഗിലെ അര്‍പിത് പാലസ്‌ എന്ന ഹോട്ടലിന്‌ തീ പിടിച്ചത്‌.
രണ്ട്‌ മലയാളികള്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ചേരാനെല്ലുരില്‍നിന്നുള്ള നളിനിഅമ്മ, വിദ്യാസാഗര്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റതെന്ന്‌ സംശയിക്കുന്നു. വിവാഹത്തില്‍ പങ്കെടുക്കാനാണ്‌ ജയശ്രീ അടക്കമുള്ള 13 അംഗ മലയാളി സംഘം ഡല്‍ഹിയില്‍ എത്തിയിരുന്നത്‌. സംഘത്തിലെ10 പേരും സുരക്ഷിതരാണ്‌.
ഹോട്ടലിലുണ്ടായിരുന്ന നിരവധിപേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. പലരുടേയും നില ഗുരുതരമാണ്‌. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അറിയുന്നു. തീപിടുത്തമുണ്ടായ ഉടനെ 20 അഗ്നി രക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. തീപിടുത്തത്തിന്‍റെ കാരണം വ്യക്‌തമല്ല.
അഞ്ച് നില കെട്ടിടത്തിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീ പടരുമ്പോള്‍ താമസക്കാര്‍ ഉറക്കമായിരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO