ധനുഷ്- മഞ്ജൂവാര്യര്‍ ചിത്രം അസുരന്റെ ട്രെയിലര്‍

മഞ്ജൂവാര്യര്‍ ധനുഷ് താരജോഡികള്‍ ആദ്യമായി ഒന്നിക്കുന്ന വെട്രിമാരാന്‍ ചിത്രമായ അസുരന്റെ ട്രെയിലര്‍ പുറത്ത്. ചിത്രത്തില്‍ അച്ഛനും മകനുമായി ഇരട്ടവേഷത്തിലാണ് ധനുഷ് എത്തുന്നത്. ധനുഷിന്റെ ഭാര്യയായിട്ടാണ് മഞ്ജു എത്തുന്നത്. മണിമേഖല എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. രാജദേവര്‍... Read More

മഞ്ജൂവാര്യര്‍ ധനുഷ് താരജോഡികള്‍ ആദ്യമായി ഒന്നിക്കുന്ന വെട്രിമാരാന്‍ ചിത്രമായ അസുരന്റെ ട്രെയിലര്‍ പുറത്ത്. ചിത്രത്തില്‍ അച്ഛനും മകനുമായി ഇരട്ടവേഷത്തിലാണ് ധനുഷ് എത്തുന്നത്. ധനുഷിന്റെ ഭാര്യയായിട്ടാണ് മഞ്ജു എത്തുന്നത്. മണിമേഖല എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. രാജദേവര്‍ എന്ന അച്ഛനേയും കാളി എന്ന മകനേയുമാണ് ധനുഷ് അവതരിപ്പിക്കുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം. ഛായാഗ്രഹണം ആര്‍ വേല്‍രാജ്. എഡിറ്റിംഗ് ആര്‍ രാമര്‍. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താണുവാണ് നിര്‍മ്മാണം. അഭിരാമി, ടീജെ അരുണാസലം, പ്രകാശ് രാജ്, പശുപതി, യോഗി ബാബു, ആടുകളം നരേന്‍, ഗുരു സോമസുന്ദരം, ബാലാജി ശക്തിവേല്‍, സുബ്രഹ്മണ്യ ശിവ, തലൈവാസല്‍ വിജയ്, കെന്‍ കരുണാസ്, പവന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഒക്ടോബര്‍ നാലിന് തീയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO