അസുരഗുരുവില്‍ വിക്രം പ്രഭുവും മഹിമയും

'തുപ്പാക്കിമുനൈ' എന്ന ചിത്രത്തില്‍ പോലീസ് ഓഫീസറായി പ്രത്യക്ഷപ്പെട്ട വിക്രംപ്രഭു 'അസുരഗുരു'വില്‍ കള്ളനായി അഭിനയിക്കുന്നു. ജെ.എസ്.ബി. സതീഷ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മോഹന്‍രാജയുടെ മുന്‍ അസ്സോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച രാജ്ദീപ് ആണ്. ഇത് അദ്ദേഹത്തിന്‍റെ... Read More

‘തുപ്പാക്കിമുനൈ’ എന്ന ചിത്രത്തില്‍ പോലീസ് ഓഫീസറായി പ്രത്യക്ഷപ്പെട്ട വിക്രംപ്രഭു ‘അസുരഗുരു’വില്‍ കള്ളനായി അഭിനയിക്കുന്നു. ജെ.എസ്.ബി. സതീഷ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മോഹന്‍രാജയുടെ മുന്‍ അസ്സോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച രാജ്ദീപ് ആണ്. ഇത് അദ്ദേഹത്തിന്‍റെ പ്രഥമസംവിധാന ചിത്രം കൂടിയാണ്. സര്‍ക്കാരിനെ വെട്ടിച്ച് സമ്പന്നരാകുന്ന അഴിമതിക്കാരുടെ പണം മോഷ്ടിക്കുന്ന കള്ളന്‍റെ വേഷമാണിതില്‍ വിക്രം പ്രഭുവിന്. മഹിമനമ്പ്യാര്‍ പ്രൈവറ്റ്ഡിറ്റക്ടീവായി അഭിനയിക്കുന്നു. അതിന്‍റെ ഭാഗമായ ബൈക്ക് റൈഡിംഗും അമ്പെയ്ത്തും അടക്കം മറ്റ് സാഹസിക-കായിക കലകള്‍ മൂന്നുമാസമായി അഭ്യസിച്ചുവരികയാണ് മഹിമ ഇപ്പോള്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO