ഏഷ്യാനെറ്റ് സിങ്കപ്പൂര്‍ ഓണം നൈറ്റ്- 2019

മലയാളത്തിലെ മഹാനടന്‍ മമ്മൂട്ടിയുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ വിസ്മയരാവ് ഏഷ്യാനെറ്റ് സിങ്കപ്പൂര്‍ ഓണം നൈറ്റ് 2019, സിങ്കപ്പൂര്‍ എക്സ്പ്ലനേഡ് തിയേറ്ററില്‍ വച്ച് സംഘടിപ്പിച്ചു. മമ്മൂട്ടിയുടെ സിനിമയിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഗായകരായ കാര്‍ത്തിക്, സിത്താര, ഹരിശങ്കര്‍,... Read More

മലയാളത്തിലെ മഹാനടന്‍ മമ്മൂട്ടിയുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ വിസ്മയരാവ് ഏഷ്യാനെറ്റ് സിങ്കപ്പൂര്‍ ഓണം നൈറ്റ് 2019, സിങ്കപ്പൂര്‍ എക്സ്പ്ലനേഡ് തിയേറ്ററില്‍ വച്ച് സംഘടിപ്പിച്ചു. മമ്മൂട്ടിയുടെ സിനിമയിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഗായകരായ കാര്‍ത്തിക്, സിത്താര, ഹരിശങ്കര്‍, കാവ്യ അജിത്ത് എന്നിവര്‍ പങ്കെടുത്ത സംഗീതവിരുന്നും ആശ ശരത്, ഷംന കാസിം, അര്‍ച്ചന സുശീലന്‍ എന്നിവരുടെ നൃത്തവിസ്മയങ്ങളും സുരാജ് വെഞ്ഞാറമ്മൂട്, രമേഷ്പിഷാരടി, ധര്‍മ്മജന്‍, പാഷാണം ഷാജി, ടിനി ടോം, നോബി എന്നിവര്‍ അവതരിപ്പിച്ച കോമഡി സ്കിറ്റും സദസ്സിനെ ഇളക്കി മറിച്ചു. ഈ വേദിയില്‍വച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി, കെ. മാധവന്‍(എം.ഡി. സ്റ്റാര്‍ റീജണല്‍) എന്നിവരെ ആദരിച്ചു.

Show Less

No comments Yet

SLIDESHOW

LATEST VIDEO