അപർണ്ണ ഗോപിനാഥ് പ്രധാന വേഷം ചെയ്യുന്ന “ഒരു നക്ഷത്രമുള്ള ആകാശം “

അപർണ്ണ ഗോപിനാഥ് പ്രധാന വേഷം ചെയ്യുന്ന "ഒരു നക്ഷത്രമുള്ള ആകാശം " ഫസ്റ്റ് ലുക്ക് പോസ്റ്റർ ചലച്ചിത്ര താരം മമ്മൂട്ടി പുറത്തിറക്കി. അണിയറ പ്രവർത്തകർക്ക് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു കൊണ്ട് നടൻ മമ്മൂട്ടി യുടെ... Read More

അപർണ്ണ ഗോപിനാഥ് പ്രധാന വേഷം ചെയ്യുന്ന “ഒരു നക്ഷത്രമുള്ള ആകാശം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ ചലച്ചിത്ര താരം മമ്മൂട്ടി പുറത്തിറക്കി. അണിയറ പ്രവർത്തകർക്ക് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു കൊണ്ട് നടൻ മമ്മൂട്ടി യുടെ ഒഫിഷ്യൽ പേജിലൂടെയാണ് ഞായറാഴ്ച വൈകിട്ട് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയത്. മണിക്കൂറുകൾക്കകം വൻ ആരാധക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

 

കോളേജ് അധ്യാപകനും അവിവാഹിതനുമായ പ്രൊഫസർ ജോൺ പോളിന്റെയും വടക്കേ മലബാറിലെ രാവണേശ്വരം എൽ പി സ്കൂളിലെ അധ്യാപികയുമായ ഉമയുടെയും ജീവിതത്തിലൂടെ കടന്നുപോകുന്ന, വളരെയധികം സാമൂഹ്യ പ്രസക്തിയുള്ളൊരു വിഷയത്തെ അടിസ്ഥാനമാക്കി നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും ചേർന്ന് ഒരുക്കുന്ന ഒരു നക്ഷത്രമുള്ള ആകാശത്തിന്റെ ചിത്രീകരണം പൂർത്തിയായി.

 

 

ലാൽ ജോസ് ,അപർണ്ണാ ഗോപിനാഥ്, ഗണേഷ് കുമാർ, മുള മുഖ നടൻ പ്രജ്യോത് പ്രദീപ്, സന്തോഷ് കീഴാറ്റൂർ, ജാഫർ ഇടുക്കി, അനിൽ നെടുമങ്ങാട്, ഉണ്ണിരാജ, സേതുലക്ഷമി, നിഷാ സാരംഗ്, രചന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ബാനർ-മലബാർ മൂവി മേക്കേഴ്സ്.നിർമ്മാണം എം വി കെ പ്രദീപ്, തിരക്കഥ – സുനീഷ് ബാബു, ചായാഗ്രഹണം – സജിത് പുരുഷൻ, എഡിറ്റിംഗ്-റഹ്മാൻ മുഹമ്മദലി, പ്രൊഡക്ഷൻ കൺട്രോളർ – മധു തമ്മനം, കലാസംവിധാനം – സജി പാഞ്ചു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജിത് വേലായുധൻ, മേക്കപ്പ്- സജി കൊരട്ടി, സംഭാഷണം- സുധീഷ് ചട്ടഞ്ചാൽ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, പ്രൊജക്ട് കോർഡിനേറ്റർ- ഷിജുക്കുട്ടൻ, ഫിനാൻസ് കൺട്രോളർ- പി എസ് സുനിൽ, ഗാനരചന – കൈതപ്രം, സംഗീതം- രാഹുൽ രാജ്, പശ്ചാത്തല സംഗീതം- ദീപാങ്കുരൻ. മെയ് 17ന് ANS റീലിസ് ചിത്രം തിയ്യേറ്ററുകളിലെത്തിക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO