സൂര്യ നായകനാവുന്ന 38- മത് സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ നടന്നു വരുന്നു. “ഇരുതി സുട്ര് ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്ശേഷം സംവിധായിക സുധാ കൊങ്ങര അണിയിച്ചൊരുക്കുന്ന പേരിടാത്ത “സൂര്യ38” ന് “സൂരറൈ പോട്ര് ” എന്ന് പേരിട്ടു. സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടൈൻമെന്റ്സും, അടുത്തിടെ ഓസ്കാർ അവാർഡ് നേടിയ സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ഗുനീത് മോംഘയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളി താരം അപർണാ ബാലമുരളിയാണ് നായിക. കൂടാതെ പ്രഗത്ഭരായ അഭിനേതാക്കൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി.പ്രകാശ് സംഗീത സംവിധാനവും നിക്കേത് ബൊമ്മി റെഡ്ഢി ഛായാഗ്രഹണവും നിർവഹിക്കുന്നു. രാജ ശേഖർ കർപ്പൂര സുന്ദര പാണ്ഡ്യനാണ് “സൂരറൈ പോട്രി” ന്റെ സഹ നിർമ്മാതാവ്. സി.കെ.അജയ് കുമാർ ( പിആർഒ)
'തീതും നന്‍ട്രും' (തിന്മയും നന്മയും). രാസു രഞ്ജിത്തിന്റെ ഈ ചിത്രം തമിഴകത്ത് ... Read More
കെ.വി. ആനന്ദ് സംവിധാനം ചെയ്ത് സൂര്യയും മോഹന്‍ലാലും നായകവേഷത്തില്‍ എത്തുന്ന 'ക... Read More
സൂര്യ നായകനാകുന്ന പുതിയ ചിത്രത്തില്‍ ഉര്‍വ്വശിയും ഒരു പ്രധാനകഥാപാത്രത്തെ അവതര... Read More
ഇത് അച്ചാമ്മ. ഒരു പെണ്‍കുട്ടിക്കുവേണ്ട അടക്കവും ഒതുക്കവും ഒന്നുമില്ലാത്ത പെണ... Read More
ഷാരൂഖ് ഖാന് നായകനായി ആഷിക് അബു ചിത്രം ഒരുങ്ങുന്നു. ശ്യാം പുഷ്കരനാണ് തിരക്കഥ. സിനിമയുടെ പ്രാഥമിക ചര്‍ച്ചകള... Read More
മനു മഞ്ജിത് ഒരു ഹോമിയോ ഡോക്ടറാണ്; അതേസമയം മലയാളസിനിമയിലെ ഒരുപാട് ഹിറ്റ്ഗാനങ്ങളുടെ രചയിതാവും. ഷാന്‍ റഹ്മാന്... Read More
ഷെയ്ന് നിഗം നായകനായെത്തുന്ന പുതിയ ചിത്രം ‘വലിയ പെരുന്നാളി’ലെ വീഡിയോ ഗാനം പുറത്തിറക്കി. നവാഗതനായ ഡിമല്‍ ഡെന... Read More