മാധവനും അനുഷ്ക്കഷെട്ടിയും ഒന്നിക്കുന്ന ‘സൈലന്‍സ്’

കോണ ഫിലിം കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് പീപ്പിള്‍ മീഡിയ ഫാക്ടറി അവതരിപ്പിക്കുന്ന സൈലന്‍സ് എന്ന ബഹുഭാഷാ ചിത്രത്തില്‍ മാധവനും അനുഷ്ക്കാഷെട്ടിയും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. ഹേമന്ത് മധുകര്‍ ആണ് സംവിധായകന്‍. സൈലന്‍സ് എന്ന പേരില്‍ തമിഴിലും ഹിന്ദിയിലും... Read More

കോണ ഫിലിം കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് പീപ്പിള്‍ മീഡിയ ഫാക്ടറി അവതരിപ്പിക്കുന്ന സൈലന്‍സ് എന്ന ബഹുഭാഷാ ചിത്രത്തില്‍ മാധവനും അനുഷ്ക്കാഷെട്ടിയും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. ഹേമന്ത് മധുകര്‍ ആണ് സംവിധായകന്‍. സൈലന്‍സ് എന്ന പേരില്‍ തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രീകരിക്കുന്ന ചിത്രം ‘നിശ്ശബ്ദം’ എന്ന പേരിലായിരിക്കും തെലുങ്കില്‍ റിലീസ് ചെയ്യുക.

 

 

മാധവനും അനുഷ്ക്കയ്ക്കും ഒപ്പം മൈക്കല്‍ മാഡ്സെന്നും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ ശാലിനിപാണ്ഡെ, ശ്രീനിവാസ് അവസരള, അഞ്ജലി, സുബ്ബരാജു എന്നിവരും കഥാപാത്രങ്ങളാകുന്നു. അനുഷ്ക്ക സൈലന്‍സില്‍ ബധിരയും മൂകയുമായ ഒരു എന്‍.ആര്‍.ഐ ബിസ്സിനസ്സ് വുമണായാണ് പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തിന്‍റെ സംഗീതം ഗോപിസുന്ദര്‍ നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം ഷനീല്‍കുമാര്‍.

 

 

അനുഷ്ക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ചിരിഞ്ജീവി നായകനാകുന്ന ‘സെയ് രാ നരസിംഹറെഡ്ഡി’ എന്ന ചിത്രത്തിലാണ്. സൈലന്‍സ് കൂടാതെ മാധവന്‍ അടുത്തുതന്നെ അഭിനയിക്കുന്ന മറ്റൊരു ചിത്രം ‘റോക്കട്രി – ദ നമ്പി ഇഫക്ടാ’ണ്. മുന്‍ ശാസ്ത്രജ്ഞനും എയ്റോസ്പേസ് എഞ്ചിനീയറുമായിരുന്ന നമ്പിനാരയണന്‍റെ ജീവിതകഥയാണ് ഈ ചിത്രത്തിന് ആധാരം.

Show Less

No comments Yet

SLIDESHOW

LATEST VIDEO