ജീവിച്ചിരിക്കുന്ന ഒരാളെ അഭിനയിച്ചു ഫലിപ്പിക്കുക ബുദ്ധിമുട്ടുള്ള സംഗതിയാണ് -അനു സിത്താര

നവാഗതനായ പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ക്യാപ്റ്റന്‍' നാളെ തിയേറ്ററുകളിലെത്തുകയാണ്. ജയസൂര്യയാണ് വി.പി. സത്യനായി വേഷമിടുന്നത്. ഫുട്ബോളിനോളം തന്നെ പ്രാധാന്യം സത്യന്‍റെ ജീവിതത്തില്‍ ഭാര്യ അനിതയ്ക്കുമുണ്ടായിരുന്നു. അതുകൊണ്ട് ക്യാപ്റ്റന്‍ സത്യന്‍റെ കഥ മാത്രമല്ല,... Read More

നവാഗതനായ പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ക്യാപ്റ്റന്‍’ നാളെ തിയേറ്ററുകളിലെത്തുകയാണ്. ജയസൂര്യയാണ് വി.പി. സത്യനായി വേഷമിടുന്നത്. ഫുട്ബോളിനോളം തന്നെ പ്രാധാന്യം സത്യന്‍റെ ജീവിതത്തില്‍ ഭാര്യ അനിതയ്ക്കുമുണ്ടായിരുന്നു. അതുകൊണ്ട് ക്യാപ്റ്റന്‍ സത്യന്‍റെ കഥ മാത്രമല്ല, അനിതയുടെയും കഥയാണ്. വി.പി. സത്യന്‍റെ ഭാര്യ അനിതയുടെ വേഷമണിയുന്ന യുവനടി അനുസിത്താരയുടെ വാക്കുകള്‍…

 

 

‘ജീവിച്ചിരിക്കുന്ന ഒരാളെ അതേ അളവില്‍ അഭിനയിച്ച് ഫലിപ്പിക്കുക കുറച്ച് ബുദ്ധിമുട്ടുള്ള സംഗതിയാണ്. മാനറിസങ്ങളും സംസാരശൈലിയുമൊക്കെ കറക്ടായി വരണം. ആദ്യദിവസങ്ങളില്‍ ചേച്ചിയുടെ കൂടെയിരുന്ന് ഓരോ കാര്യങ്ങളും നോക്കി പഠിക്കുകയായിരുന്നു.

 

മലബാറിലെ നായര്‍തറവാട്ടില്‍ ജനിച്ച് അച്ഛനേയും അമ്മയേയും അനുസരിച്ച് വളര്‍ന്ന വിദ്യാസമ്പന്നയായ പെണ്‍കുട്ടി. കഥയില്‍ കഥാപാത്രത്തിന്‍റെ മൂന്ന് ഘട്ടങ്ങളുണ്ട്. കല്യാണത്തിനുമുമ്പുള്ള ഒരു കാലം. പിന്നെ കല്യാണം, അമ്മയായതിനുശേഷമുള്ള കാലം. ഓരോ ഘട്ടത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജീവിതസാഹചര്യങ്ങള്‍ മാറുന്നുണ്ട്.
ശരിക്ക് പറഞ്ഞാല്‍ എനിക്ക് പേടിയായിരുന്നു. എങ്ങനെ ഈ കഥാപാത്രത്തെ അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ പറ്റും. യഥാര്‍ത്ഥ കഥാപാത്രം നമ്മുടെ മുന്നില്‍ നില്‍ക്കുകയല്ലേ. ഇതിനുമുമ്പ് അഭിനയിച്ച സിനിമകളിലൊന്നും ഇങ്ങനെയൊരവസ്ഥ ഉണ്ടായിട്ടില്ല. ഷൂട്ടിംഗിന് മുന്‍പ് ചേച്ചിയെ നേരില്‍ കണ്ടപ്പോള്‍ കുറെ കാര്യങ്ങള്‍ എനിക്ക് പറഞ്ഞുതന്നു. പിന്നെ ജയേട്ടന്‍റെയും ഡയറക്ടറുടെയും സപ്പോര്‍ട്ടുകൂടിയായപ്പോള്‍ എളുപ്പമായി.

 

 

ചേച്ചി കോഴിക്കോടാണ്, എന്‍റെ വീട് വയനാടാണ്. അതുകൊണ്ടുകൂടിയാകാം ഞങ്ങള്‍ക്ക് പെട്ടെന്ന് ഇണങ്ങാന്‍ കഴിഞ്ഞു. ഞങ്ങള് തമ്മില്‍ നല്ല ചേര്‍ച്ചയുണ്ടെന്നാണ് എല്ലാവരും പറയുന്നത്. കഥാപാത്രത്തിന്‍റെ സന്തോഷത്തിലേക്കും സങ്കടങ്ങളിലേക്കും ചെറുത്തുനില്‍പ്പിന്‍റെയുമൊക്കെ ശക്തമായ ജീവിതാവസ്ഥകളിലൂടെ ചേച്ചിയിലേക്കെത്താന്‍ ശ്രമിച്ചിട്ടുണ്ട് ‘അനുസിത്താര പറഞ്ഞു. അനിത സത്യന്‍ എന്ന കഥാപാത്രം അനുസിത്താരയുടെ അഭിനയ ജീവിതത്തില്‍ ഒരു നാഴിക കല്ലായി മാറട്ടെ എന്ന് ആശംസിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO