ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ അനു ഇമ്മാനുവലും ഐശ്വര്യാരാജേഷും

സണ്‍പിക്ച്ചേഴ്സിന്‍റെ ബാനറില്‍ പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ അനുഇമ്മാനുവല്‍ നായികാ വേഷം ചെയ്യുന്നു. ഐശ്വര്യാരാജേഷ് ഇതിനുമുമ്പ് ശിവകാര്‍ത്തികേയന്‍റെ ജോഡിയായി 'കനാ' എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ ചിത്രത്തില്‍ സഹോദരി വേഷമാണ് ഐശ്വര്യയ്ക്ക്.  ... Read More

സണ്‍പിക്ച്ചേഴ്സിന്‍റെ ബാനറില്‍ പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ അനുഇമ്മാനുവല്‍ നായികാ വേഷം ചെയ്യുന്നു. ഐശ്വര്യാരാജേഷ് ഇതിനുമുമ്പ് ശിവകാര്‍ത്തികേയന്‍റെ ജോഡിയായി ‘കനാ’ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ ചിത്രത്തില്‍ സഹോദരി വേഷമാണ് ഐശ്വര്യയ്ക്ക്.

 

 

സൂരി, യോഗിബാബു, നടരാജന്‍, ആര്‍.കെ. സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നു. 2012-ല്‍ ‘മറീന’ എന്ന ചിത്രത്തിലൂടെ പാണ്ഡ്യരാജ് സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടനാണ് ശിവകാര്‍ത്തികേയന്‍. ഇപ്പോള്‍ തമിഴ്സിനിമയില്‍ തന്‍റേതായ അടയാളപ്പെടുത്തല്‍ നടത്തിയിരിക്കുന്ന ശിവകാര്‍ത്തികേയന്‍റെ പുതിയ ചിത്രം പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്നത് യാദൃശ്ചികം മാത്രം. ഡി. ഇമ്മാനാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം നീരവ് ഷാ.

Show Less

No comments Yet

SLIDESHOW

LATEST VIDEO