ആന്‍റണി വര്‍ഗ്ഗീസും വിജയ്ബാബുവും വീണ്ടും കൈകോര്‍ക്കുന്നു

നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം 'അങ്കമാലി ഡയറീസ്', ആ വര്‍ഷത്തെ വിജയചിത്രമായിരുന്നു. ആന്‍റണിവര്‍ഗ്ഗീസിന്‍റെ വിന്‍സെന്‍റ് പെപ്പെ വന്‍ സ്വീകാര്യത നേടിയെടുത്തു. ധാരാളം ഓഫറുകള്‍ വന്നുവെങ്കിലും ആന്‍റണി വളരെ ശ്രദ്ധാപൂര്‍വ്വമാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. രണ്ടാമത്തെ... Read More

നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ‘അങ്കമാലി ഡയറീസ്’, ആ വര്‍ഷത്തെ വിജയചിത്രമായിരുന്നു. ആന്‍റണിവര്‍ഗ്ഗീസിന്‍റെ വിന്‍സെന്‍റ് പെപ്പെ വന്‍ സ്വീകാര്യത നേടിയെടുത്തു. ധാരാളം ഓഫറുകള്‍ വന്നുവെങ്കിലും ആന്‍റണി വളരെ ശ്രദ്ധാപൂര്‍വ്വമാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. രണ്ടാമത്തെ ചിത്രമായ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ റിലീസിംഗിന് ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ അടുത്ത ചിത്രം കരാര്‍ ചെയ്തിരിക്കുന്നു- ‘ഹോം’. റോജിന്‍തോമസ് ആണ് സംവിധായകന്‍. ‘ഫിലിപ്പ്സ് ആന്‍റ് ദി മങ്കി പെന്‍’ എന്ന ചിത്രം റോജിനെ ശ്രദ്ധേയനാക്കി. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘അങ്കമാലി ഡയറീസിനു’ശേഷം ഫ്രൈഡേ ഫിലിം ഹൗസും ആന്‍റണി ജോസഫും വീണ്ടും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ‘ഹോമി’നുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO