വീണ്ടും ഒരു രണ്ടാംഭാഗം

കഴിഞ്ഞവര്‍ഷം റിലീസായ ചിത്രങ്ങളില്‍ നയന്‍താരയുടെ താരഅന്തസ്സ് കൂട്ടിയ ചിത്രമാണ് 'അറം'. മധിവതനി എന്ന കളക്ടറായി നയന്‍താര ഉജ്ജ്വലപ്രകടനമാണ് കാഴ്ചവച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാംഭാഗം തയ്യാറകുന്നു. തുടക്കചിത്രം സംവിധാനം ചെയ്ത ഗോപിനൈനാന്‍ തന്നെയാണ് രണ്ടാംഭാഗവും ഒരുക്കുന്നത്.... Read More

കഴിഞ്ഞവര്‍ഷം റിലീസായ ചിത്രങ്ങളില്‍ നയന്‍താരയുടെ താരഅന്തസ്സ് കൂട്ടിയ ചിത്രമാണ് ‘അറം’. മധിവതനി എന്ന കളക്ടറായി നയന്‍താര ഉജ്ജ്വലപ്രകടനമാണ് കാഴ്ചവച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാംഭാഗം തയ്യാറകുന്നു. തുടക്കചിത്രം സംവിധാനം ചെയ്ത ഗോപിനൈനാന്‍ തന്നെയാണ് രണ്ടാംഭാഗവും ഒരുക്കുന്നത്. രണ്ടാംഭാഗവും നയന്‍താരയുടേത് ഏറെ ശക്തമായ കഥാപാത്രമായിരിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്. ലേഡിസൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം അന്വര്‍ത്ഥമാക്കുന്നതാണ് നയന്‍താരയുടെ പ്രകടനം. ആരാധകരേറെയുള്ള താരത്തിന്‍റെ ഡിമാന്‍റുകള്‍ അംഗീകരിക്കാനും നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷേ, ശക്തമായ കഥാപാത്രങ്ങള്‍ക്ക് വേണ്ടി കോംപ്രമൈസ് ചെയ്യാനും ഈ സൂപ്പര്‍താരം ശ്രമിക്കാറുണ്ടെന്നതും നയന്‍താരയോടുള്ള പ്രീതി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO