ഞാന്‍ അഞ്ജു കുര്യന്‍

മലയാളസിനിമയിലേയ്ക്ക് പുതിയ ഒരു നായിക നടി കൂടി കടന്നുവന്നിരിക്കുന്നു അഞ്ജുകുര്യന്‍.   ക്രിസ്തുമസ്സ് ചിത്രങ്ങളിലൊന്നായ 'ഞാന്‍ പ്രകാശനി'ലെ ബര്‍ഗറുമായി എത്തുന്ന ശ്രുതി എന്ന പെണ്‍കുട്ടിയെ പ്രേക്ഷകര്‍ പെട്ടെന്ന് മറക്കുമെന്ന് തോന്നുന്നില്ല.   സിനിമയുടെ രണ്ടാം... Read More

മലയാളസിനിമയിലേയ്ക്ക് പുതിയ ഒരു നായിക നടി കൂടി കടന്നുവന്നിരിക്കുന്നു അഞ്ജുകുര്യന്‍.

 

ക്രിസ്തുമസ്സ് ചിത്രങ്ങളിലൊന്നായ ‘ഞാന്‍ പ്രകാശനി’ലെ ബര്‍ഗറുമായി എത്തുന്ന ശ്രുതി എന്ന പെണ്‍കുട്ടിയെ പ്രേക്ഷകര്‍ പെട്ടെന്ന് മറക്കുമെന്ന് തോന്നുന്നില്ല.

 

സിനിമയുടെ രണ്ടാം പകുതിയില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജു ഈ പുതുവര്‍ഷത്തില്‍ പുതിയ സന്തോഷങ്ങളിലാണ്. കാരണം ‘ഞാന്‍ പ്രകാശന്‍’ സിനിമ കണ്ടവരൊക്കെയും അഞ്ജുവിനെ അനുമോദിച്ചുകൊണ്ടിരിക്കുകയാണ്.

 

ഒരു തുടക്കക്കാരിയെന്ന നിലയിലുള്ള പരിഭ്രമങ്ങളില്ലാതെ കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ട് അഭിനയിക്കാന്‍ കഴിഞ്ഞുവെന്നത് ഈ പുതിയ കലാകാരിയുടെ മികവും കഴിവുമാണെന്ന് കരുതാം.

 

‘ഒരു സത്യന്‍അന്തിക്കാട് സിനിമയില്‍ അഭിനയിക്കുക എന്നത് ഏതൊരു ആര്‍ട്ടിസ്റ്റിന്‍റെയും സ്വപ്നമായിരിക്കും. ശ്രുതിയെ അവതരിപ്പിക്കുവാന്‍ എനിക്ക് അവസരം കിട്ടിയത് വലിയ ഒരു ഭാഗ്യമായിതന്നെ ഞാന്‍ കരുതുന്നു.

 

വളരെ നാച്ച്വറലായി അഭിനയിക്കുന്ന ഫഹദിക്കയോടൊപ്പം അഭിനയിക്കാന്‍ ആദ്യം ഒരു പേടി തന്നെ തോന്നിയിരുന്നു. പക്ഷേ, അഭിനയിച്ച് തുടങ്ങിയപ്പോഴാണ് അറിയുന്നത്, എല്ലാവരും വളരെ സപ്പോര്‍ട്ടീവായിരുന്നു.
സംവിധായകന്‍ എന്ന നിലയില്‍ സത്യേട്ടന്‍ മാത്രമല്ല, ക്യാമറാമാന്‍ കുമാര്‍ സാറും ഓരോ ഷോട്ടുകളെടുക്കുമ്പോഴും എല്ലാം പറഞ്ഞുതന്നിരുന്നു. എന്തായാലും ഈ സിനിമ നല്ലൊരു എക്സ്പീരിയന്‍സ് തന്നു. സിനിമയുടെ വിജയം കാണുമ്പോള്‍ ഇവര്‍ എല്ലാവരുടേയും ഒരു ബ്ലെസ്സിംഗ് എനിക്ക് കിട്ടിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു’. അഞ്ജുകുര്യന്‍ പറഞ്ഞു.

 

ഷൂട്ടിംഗ് അവസാനിച്ച് സെറ്റ് വിട്ടുപോകുമ്പോള്‍ നല്ലൊരു കുടുംബവീട്ടില്‍നിന്നും തിരിച്ചുവരാന്‍ കഴിയാത്തതുപോലെ മടങ്ങിപ്പോകുന്ന ഒരു വിഷമത്തോടെയാണ് ഞാന്‍ ലൊക്കേഷന്‍ വിട്ടതെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.

 

അഞ്ജു ഇതിനുമുന്‍പ് ‘ഓം ശാന്തി ഓശാന’, ‘കവി ഉദ്ദേശിച്ചത്’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചെന്നൈയില്‍ ആര്‍ക്കിടെക്ടായി ജോലി ചെയ്തുവരുന്ന അഞ്ജുകുര്യന്‍ കോട്ടയം സ്വദേശിയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO