‘അനിയന്‍കുഞ്ഞും തന്നാലായത്’ ഓഡിയോ പ്രകാശനം മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു

സെന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആന്‍റ് ഫോര്‍ ദി പീപ്പിള്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് (അമേരിക്ക)- ന്‍റെ ബാനറില്‍, സലില്‍ ശങ്കരന്‍ നിര്‍മ്മിച്ച്, രാജീവ്നാഥ് കഥയെഴുതി സംവിധാനം ചെയ്ത്, വിനു എബ്രഹാം തിരക്കഥ, സംഭാഷണമൊരുക്കിയ "അനിയന്‍കുഞ്ഞും തന്നാലായത്"... Read More

സെന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആന്‍റ് ഫോര്‍ ദി പീപ്പിള്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് (അമേരിക്ക)- ന്‍റെ ബാനറില്‍, സലില്‍ ശങ്കരന്‍ നിര്‍മ്മിച്ച്, രാജീവ്നാഥ് കഥയെഴുതി സംവിധാനം ചെയ്ത്, വിനു എബ്രഹാം തിരക്കഥ, സംഭാഷണമൊരുക്കിയ “അനിയന്‍കുഞ്ഞും തന്നാലായത്” എന്ന ചിത്രത്തിന്‍റെ ഓഡിയോ പ്രകാശനം മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. എറണാകുളം ക്രൗണ്‍പ്ലാസയില്‍ വെച്ചായിരുന്നു ചടങ്ങ് അരങ്ങേറിയത്.

 

ചിത്രത്തിന്‍റെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് കാവാലം നാരായണപ്പണിക്കരും ജോയ് തമലവുമാണ്. കാവാലം ഏറ്റവും അവസാനമായി ഗാനരചന നിര്‍വ്വഹിച്ച ചിത്രം കൂടിയാണിത്. വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് എം. ജയചന്ദ്രനും റോണി റാഫേലുമാണ്. പാട്ടുകള്‍ ആലപിച്ചിരിക്കുന്നത് മംമ്ത മോഹന്‍ദാസ്, എം. ജയചന്ദ്രന്‍, വിഷ്ണുരാജ് എന്നിവരാണ്. മോഹന്‍ലാല്‍, സലില്‍ ശങ്കരന്‍, വിനു എബ്രഹാം, നന്ദു, ആസിഫ് ഇസ്മായില്‍, കിആന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

 

കിആന്‍, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, നന്ദു, അഭിരാമി, മാതു, ഗീത, ഭാഗ്യലക്ഷ്മി, സുനിത, മായാവിശ്വനാഥ്, ജോസ്കുട്ടി, നുസ്രത്ത്, ആല്‍ബര്‍ട്ട് അലക്സ്, അച്ചു എന്നിവരും അമേരിക്കന്‍ അഭിനേതാക്കളും അഭിനയിക്കുന്നു. ആഗസ്റ്റ് മുപ്പതാം തീയതി വള്ളുവനാടന്‍ ഫിലിംസ് ചിത്രം തീയേറ്ററുകളി ലെത്തിക്കും –അജയ് തുണ്ടത്തില്‍ (പിആര്‍ഓ) 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO