‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’ ന്റെ ടീസർ പുറത്തിറങ്ങി

കൗതുകം ഉണർത്തുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ന്റെ ടീസർ ആഷിഖ് അബുവും കുഞ്ചാക്കോ ബോബനും ചേർന്ന് പുറത്തു വിട്ടു . ഭക്ഷണം പാകം ചെയ്യുന്ന ഹ്യൂമനോയിഡ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ഒക്ടോബർ 14, 2019:... Read More

കൗതുകം ഉണർത്തുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ന്റെ ടീസർ ആഷിഖ് അബുവും കുഞ്ചാക്കോ ബോബനും ചേർന്ന് പുറത്തു വിട്ടു . ഭക്ഷണം പാകം ചെയ്യുന്ന ഹ്യൂമനോയിഡ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ഒക്ടോബർ 14, 2019: മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചു നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന കുഞ്ഞപ്പൻ വേർഷൻ 5.25 ന്റെ ടീസർ, സംവിധായകനും നിർമാതാവുമായ ആഷിഖ് അബുവും, നടൻ കുഞ്ചാക്കോ ബോബനും ചേർന്ന് പുറത്തിറക്കി. സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഹ്യൂമനോയിടാണ് മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്. നർമത്തിൽ പൊതിഞ്ഞ വേറിട്ട ടീസർ, ഭക്ഷണം പാകം ചെയ്യുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പനെ പ്രേക്ഷകരിലേക്ക് എത്തിച്ചു ചർച്ചാ വിഷയമായി കഴിഞ്ഞു.

 

റഷ്യയിലും പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ നവംബർ 8നാണ് റിലീസിനൊരുങ്ങുന്നത്. ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥയാണ് പറയുന്നത്. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 . പ്രശസ്തനായ ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്.

 

ബി കെ ഹരിനാരായണനും എ സി ശ്രീഹരിയും ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. കെന്റി സിർദോ, സൈജു കുറുപ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ഭാഗമായുണ്ട്. പിആർഒ – അതിരാദിൽജിത്ത്.  ജയദേവൻ ചക്കടാത് സൗണ്ട് ഡിസൈനും ജ്യോതിഷ് ശങ്കർ പ്രൊഡക്ഷൻ പ്രൊഡക്ഷൻ ഡിസൈനറുമായ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO