‘ആന്റ് ദ് ഓസ്‌കാര്‍ ഗോസ് ടു’വിന്റെ ട്രെയിലര്‍

റിലീസിന് മുന്‍പ് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ആന്റ് ദ് ഓസ്‌കാര്‍ ഗോസ് ടുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടൊവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്തത്. അനു സിത്താരയാണ് നായിക. മാധ്യമ പ്രവര്‍ത്തകയുടെ... Read More

റിലീസിന് മുന്‍പ് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ആന്റ് ദ് ഓസ്‌കാര്‍ ഗോസ് ടുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടൊവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്തത്. അനു സിത്താരയാണ് നായിക. മാധ്യമ പ്രവര്‍ത്തകയുടെ റോളിലാണ് അനു സിതാര എത്തുന്നത്. ഒരു കുപ്രസിദ്ധ പയ്യന് ശേഷം ടൊവിനോയും അനു സിത്താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റസൂല്‍ പൂക്കുട്ടി ശബ്ദ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബിജിപാല്‍ ആണ് സംഗീതം ഒരുക്കുന്നത്. മധു അമ്പാട്ടാണ് ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടുവിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അലെന്‍സ് മീഡിയ,കനേഡിയന്‍ മൂവി കോര്‍പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO