പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ആനന്ദവല്ലി അന്തരിച്ചു

 പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് മൂന്നേകാലോടെയായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടുകാലം മലയാളസിനിമയിലെ ഡബ്ബിംഗ് രംഗത്തെ നിറസാന്നിധ്യമായിരുന്നു ആനന്ദവല്ലി. സംവിധായകൻ ദീപൻ മകനാണ്. 3700-ഓളം ചിത്രങ്ങളിൽ ആനന്ദവല്ലി... Read More

 പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് മൂന്നേകാലോടെയായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടുകാലം മലയാളസിനിമയിലെ ഡബ്ബിംഗ് രംഗത്തെ നിറസാന്നിധ്യമായിരുന്നു ആനന്ദവല്ലി. സംവിധായകൻ ദീപൻ മകനാണ്. 3700-ഓളം ചിത്രങ്ങളിൽ ആനന്ദവല്ലി ശബ്ദം നൽകിയിട്ടുണ്ട്. 

 

കെപിഎസിയിലൂടെ നാടകരംഗത്തും പിന്നീട് സിനിമയിലുമെത്തിയ ആനന്ദവല്ലി, എൺപതുകളിലാണ് തിരക്കുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റായി മാറുന്നത്. ഇതരഭാഷകളിൽ നിന്ന് കേരളത്തിൽ നായികമാരായി എത്തിയ പൂർണിമ ജയറാം, ഗീത, സുഹാസിനി, ഗൗതമി എന്നിവരുൾപ്പടെ നിരവധിപേർക്ക് ശബ്ദം നൽകിയത് ആനന്ദവല്ലിയാണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിൽ പൂ‌ർണിമാ ജയറാമിന് ശബ്ദം നൽകിയതോടെയാണ് അവർ ശ്രദ്ധേയയാകുന്നത്. ‘ആധാരം’ എന്ന ചിത്രത്തിൽ ഗീതയ്ക്ക് ശബ്ദം നൽകിയ ആനന്ദവല്ലിക്ക് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO