അമല പോള്‍ നിര്‍മ്മാണ രംഗത്തേക്ക്

ലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തിളങ്ങിയ നടിയാണ് അമല പോള്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളും ചെയ്താണ് നടി സിനിമാ രംഗത്ത് തിളങ്ങിയത്. സൂപ്പര്‍ താരങ്ങളുടെ നായികയായും അമല അഭിനയിച്ചിരുന്നു. മലയാളത്തിലും... Read More

ലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തിളങ്ങിയ നടിയാണ് അമല പോള്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളും ചെയ്താണ് നടി സിനിമാ രംഗത്ത് തിളങ്ങിയത്. സൂപ്പര്‍ താരങ്ങളുടെ നായികയായും അമല അഭിനയിച്ചിരുന്നു. മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളാണ് അമല പോളിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

 

 

 ”കഡാവര്‍” എന്ന തമിഴ് ചിത്രത്തിലൂടെയാണ് തെന്നിന്ത്യന്‍ താരമായ അമല പോള്‍സിനിമാനിര്‍മ്മാണരംഗത്തേക്ക് കടക്കുന്നത്. പ്രശസ്ത ഫോറന്‍സിക് സര്‍ജനായ ബി ഉമാദത്തന്‍റെ ‘ഒരു പൊലീസ് സര്‍ജന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയെടുക്കുന്നതാണ് ‘കഡാവര്‍’ എന്ന ചിത്രം. 

 

 

ചിത്രത്തില്‍ ഫോറന്‍സിക് പതോളജിസ്റ്റ് ആയാണ് അമല അഭിനയിക്കുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നവാഗതനായ അനൂപ് പണിക്കറാണ് സംവിധാനം ചെയ്യുന്നത്. കഡാവറിന്‍റെ തിരക്കഥയാണ് തന്നെ ആകര്‍ഷിച്ചതെന്നും അതിനാലാണ് താൻ നിര്‍മ്മാതാവായതെന്നും ഇനിയും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അമല മാധ്യമങ്ങളോട് പറഞ്ഞു. 

Show Less

No comments Yet

SLIDESHOW

LATEST VIDEO